വേട്ടയാടപ്പെടുന്നവര്‍ തന്നെ വേട്ടക്കാർ ആകുന്ന ത്രില്ലിംഗ് രാത്രി കാഴ്ചകൾ; ‘നൈറ്റ് ഡ്രൈവ്’ ഒരു വൈശാഖ് ചിത്രം.
മലയാളത്തിലെ സൂപ്പർ സ്റ്റാർസിനെ വച്ച് സൂപ്പർ മെഗാ ഹിറ്റുകൾ നൽകിയ സംവിധായകൻ വൈശാഖ് ഇപ്പ്രാവശ്യം ക്രിസ്മസ് തലേന്ന് രാത്രിയിൽ നടക്കുന്ന കുറച്ചു ത്രില്ലിംഗ് കാഴ്ചകളുമായി ആണ് ‘നൈറ്റ് ഡ്രൈവു’മായി എത്തിയിരിക്കുന്നത്. റോഷൻ മാത്യു,അന്ന ബെൻ, ഇന്ദ്രജിത് തുടങ്ങിയവർ ആണ് പ്രാധാന അഭിനേതാക്കൾ.
ന്യൂസ് ചാനൽ റിപ്പോർട്ടർ റിയയും (അന്ന ബെൻ ) കാമുകൻ ജോർജിയും (റോഷൻ മാത്യു )കൂടി ക്രിസ്മസ് തലേന്ന് രാത്രി ഒരു നൈറ്റ് ഡ്രൈവ്നു ഇറങ്ങുമ്പോൾ വന്ന് ചേരുന്ന ഒരു അപ്രതീക്ഷിതമായ സംഭവം ആണ് സിനിമയുടെ പ്രധാന കഥാ തന്തു. അതിന്റ കൂടെ കേരളത്തിലെ സമകാലിക പ്രശ്നം ആയ സ്വർണ കള്ളക്കടത്തു കൂടി ആയപ്പോ ഒരു രാഷ്ട്രീയനേതാവിന്റെ കുടില തന്ത്രം കൂടി സിനിമയിൽ വെളിവാകുന്നു.
റിയ ആയി അന്ന ബെനും ജോർജി ആയി റോഷനും തമ്മിൽ ഉള്ള രംഗങ്ങൾ ആയിരുന്നു ആദ്യ പകുതിയെ നയിച്ചത്. ബെന്നി മൂപ്പൻ എന്ന ഇന്ദ്രജിത്തിന്റെ പോലീസ് ഓഫീസർ റോൾ വരുന്നത് കൂടി ആണ് സിനിമ കൃത്യമായ ട്രാക്കിൽ കേറുന്നത്. റോഷനും ഇന്ദ്രജിത്തും തിളങ്ങുന്ന രംഗങ്ങൾ സിനിമയിൽ രസകരമായി തന്നെ വന്നിട്ടുണ്ട്. വലിയ സ്റ്റാറുകളെ വച് മാസ്സ് സീൻസ് ഒരുക്കുന്ന വൈശാഖിന് ഇവിടെ റോഷനും ഇന്ദ്രജിത്തിനും ചില മാസ്സ് എലെവേഷൻ കൊടുക്കുന്ന രംഗങ്ങൾ ഒക്കെ നിഷ്പ്രയാസം ആയിരുന്നു. ആ സീൻസ് ഉണ്ടാക്കുന്ന ഇമ്പാക്ട് ആണ് സിനിമയുടെ പ്രാധാന രസച്ചരട്. ക്ലൈമാക്സിൽ ഉൾപ്പെടെ വൈശാഖ് എലെവേഷൻസ് സിനിമയ്ക്കു കൊടുക്കുന്ന മൈലേജ് ചെറുത് അല്ല. സിദ്ദിഖ്, കൈലാഷ്, കലാഭവൻ ഷാജോൺ,പ്രശാന്ത് അലക്സാണ്ടർ, ശ്രീവിദ്യ, മുത്തുമണി തുടങ്ങിയ കാസ്റ്റിങ്ങും നന്നായിരുന്നു. ഇതിൽ മുത്തുമണി കഥാപാത്രം അവർ സ്ഥിരം ചെയുന്ന വേഷങ്ങളിൽ നിന്നും വേറിട്ട ഒന്നായിരുന്നു.
അഭിലാഷ് പിള്ളയുടെ ശരാശരി നിലവാരം ഉള്ള തിരക്കഥയെ അതിന്റെ രസചരട് പൊട്ടിക്കാതെ രണ്ടു മണിക്കൂർ ഉള്ള സിനിമ ആയി ഒരുക്കിയ വൈശാഖ് മികവ് ആണ് നൈറ്റ് ഡ്രൈവ് നെ ശരാശരിക്കും മുകളിൽ ഉള്ള ഒരു ത്രില്ലർ സിനിമ ആക്കുന്നത്.
ഷാജിയുടെ ക്യാമറ രാത്രി കാഴ്ചകൾ ഒക്കെ കൃത്യമായി അടയാളപ്പെടുത്തി പോയിട്ടുണ്ട്. ത്രില്ലിംഗ് എലമെന്റ്സിൽ ആ ക്യാമറ ഗിമ്മിക്ക്‌സ് ഒക്കെ വർക് ഔട്ട്‌ഉം ആയിട്ടുണ്ട്. രഞ്ജിൻ രാജ് സംഗീതം നൽകിയ ഒരു ഗാനം മനോഹരം ആയിരുന്നു. എടുത്തു പറയേണ്ടെത് രഞ്ജിന്റെ ബിജിഎം ആണ്. സിനിമയിൽ അതിനുള്ള സ്ഥാനം വളരെ വലുത് ആണ്. ക്ലൈമാക്സിൽ ഉൾപ്പെടെ ബിജിഎം പഞ്ച് സിനിമയിൽ ഉണ്ടാകുന്ന ഇമ്പാക്ട് വളരെ വലുതാണ്. മാഫിയ ശശിയുടെ ആക്ഷൻ രംഗം കൊണ്ട് ക്ലൈമാക്സ് അത്യാവശ്യം തീപ്പൊരി ആകുന്നുമുണ്ട്.
നൈറ്റ് ഡ്രൈവ് ഇൽ ആവറേജ് ആയി പോകുന്ന ആദ്യ പകുതിയക്കാൾ കൂടുതൽ രസകരമാകുന്നതു ഒരുപാട് സംഭവങ്ങൾ അരങ്ങേറുന്ന രണ്ടാം പകുതിയാണ്. കഥയിൽ ലോജിക്കൽ ചോദ്യങ്ങൾ ഒക്കെ ഉന്നയിക്കാമെങ്കിലും സിനിമ കാഴ്ചയിൽ അത് വലിയ പ്രശ്നം ആകുന്നില്ല കൂടാതെ സിനിമ ഒരു അളവ് വരെ കാണുന്ന പ്രേക്ഷകനെ എന്റർടൈൻ ചെയ്യിക്കുന്നുമുണ്ട്.
സിനിമ കാണുന്ന പ്രേക്ഷകന്റെ പൾസ് അറിയുന്ന ഒരു സംവിധായകന്റെ കൈ തഴക്കം സിനിമയെ രസകരമായി തന്നെ മുന്നോട്ടു കൊണ്ട് പോകുന്നുണ്ട്.
വൈശാഖ്ന്റെ സ്ഥിരം ബിഗ് ഫോർമാറ്റിൽ ഉള്ള ഒരു സിനിമ അല്ല നൈറ്റ് ഡ്രൈവ്. ഒരു ചെറിയ ചിത്രം അത്യാവശ്യം എന്റർടൈൻ ചെയ്തു തന്നെ ആണ് വൈശാഖ് ഒരുക്കി വച്ചിട്ടുള്ളത് അത് കൊണ്ട് തന്നെ നൈറ്റ് ഡ്രൈവ് ഒരിക്കലും സിനിമ കാഴ്ചയിൽ നിരാശ അനുഭവമേ ആകുന്നില്ല.
Night Drive Movie Review | Reviewed by AR Sreejith for Newscoopz