in ,

പ്രേക്ഷക പ്രതീക്ഷ കാത്തോ സുരേഷ് ഗോപിയുടെ ‘പാപ്പന്‍’? റിവ്യൂ വായിക്കാം…

പ്രേക്ഷക പ്രതീക്ഷ കാത്തോ സുരേഷ് ഗോപിയുടെ ‘പാപ്പന്‍’? റിവ്യൂ വായിക്കാം…

പ്രേക്ഷകർ വളരെയധികം കാത്തിരുന്ന സുരേഷ് ഗോപി ചിത്രം ‘പാപ്പൻ’ തീയേറ്ററുകളിൽ എത്തി. മാസ്റ്റർ സംവിധായകൻ ജോഷി സംവിധാനം ചെയ്ത ഈ ക്രൈം ത്രില്ലർ ചിത്രത്തിന് ആർ ജെ ഷാൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോഷി – സുരേഷ് ഗോപി ടീം ഒന്നിക്കുന്നു എന്നതും സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്നു എന്നത് എല്ലാം ചിത്രത്തിന്റെ പ്രത്യേകത ആയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുകളും ഗാനങ്ങളും എല്ലാം പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്തു. തീയേറ്ററുകളിൽ എത്തുന്ന ഓരോ പ്രേക്ഷകരും വലിയ പ്രതീക്ഷയോടെ ആവും എത്തുക എന്നത് തീർച്ച. ആ പ്രതീക്ഷ കാക്കാൻ പാപ്പന് ആയോ?

വിരമിച്ച പോലീസ് ഓഫീസർ ആണ് എബ്രഹാം മാത്യു മാത്തൻ. ഐപിഎസുകാരിയായ വിൻസി എബ്രഹാം അദേഹത്തിന്റെ മകൾ ആണ്. വിൻസിയ്ക്ക് അന്വേഷണ ചുമതയുള്ള ഒരു കേസിന് എബ്രഹാം മാത്യു മാത്തൻ എന്ന പാപ്പന്റെ സഹായം പോലീസ് തേടുന്നു. പാപ്പന്റെ ജീവിതം മാറ്റിമറിച്ച സംഭവവുമായി ബന്ധപ്പെട്ട കേസാണ്‌ ഇത്. സമാനമായ രീതിയിൽ നടന്ന ചില കൊലപാതകങ്ങളുടെ അന്വേഷണത്തിൽ പലരിരും സംശയയിക്കപ്പെടുന്നു. സംശയങ്ങൾ കേന്ദ്ര കഥാപാത്രമായ പാപ്പനിലേക്കും നീളുന്നുണ്ട്. ക്രൈമും അതിന് പിന്നിലെ ആളും കാരണവും അന്വേഷണവും ഒക്കെയാണ് സിനിമ.

ആദ്യ പകുതിയിൽ സസ്പെൻസുകൾ നിലനിർത്തിയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത്. രണ്ടാം പകുതിയിൽ ചിത്രം വളരെ എൻഗേജിങ് ആകുകയും ട്വിസ്റ്റുകളുമായി പ്രേക്ഷകരെ ത്രില്ല് അടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഒരു മാസ് ചിത്രമായി അല്ല പാപ്പൻ ഒരുക്കിയിരിക്കുന്നത്. എന്നാൽ ചില സന്ദർഭങ്ങളിൽ അത്യാവശ്യം രീതിയിൽ മാസ് തരുന്നും ഉണ്ട് പാപ്പൻ. എന്നാൽ ഒരു ക്രൈം ത്രില്ലർ എന്ന നിലയിൽ തന്നെ ആകണം ചിത്രത്തെ പ്രേക്ഷകർ സമീപിക്കേണ്ടത്.

എബ്രഹാം മാത്യു മാത്തൻ എന്ന തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ സുരേഷ് ഗോപി മികച്ചത് ആക്കിയിട്ടുണ്ട്. വളരെ ചുറുചുറുക്കും ചങ്കൂറ്റവുമുള്ള നിരവധി പോലീസ് വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള താരം ഈ ചിത്രത്തിൽ വളരെയേറെ അനുഭവ സമ്പത്തുള്ളതും പക്വതയുമുള്ളതുമായ കഥാപത്രമായി കാഴ്ചയിലും ശരീരഭാഷയിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടിണ്ട്. സുരേഷ് ഗോപിയ്ക്ക് ശേഷം ചിത്രത്തിൽ വളരെ മികച്ചു നിന്നത് വിൻസി എന്ന ഐപിഎസ് ഓഫീസർ ആയി എത്തിയ നീത പിള്ള ആണ്. ആശാ ശരത്ത്, സജിത മഠത്തിൽ, ഷമ്മി തിലകൻ, ഗോകുൽ സുരേഷ് എന്നിവർ എല്ലാം മികച്ചു നിന്നു.

ആർ ജെ ഷാനിന്റെ തിരക്കഥ ചിത്രമാകുമ്പോൾ അതിന് മാറ്റ് കൂടുന്നത് ജോഷി എന്ന സംവിധായകന്റെ മികവ് ആണ്. കാലത്തിന് അനുസരിച്ചു അപ്‌ഗ്രേഡ്‌ ചെയ്യപ്പെടുന്ന ഒരു മാസ്റ്റർ സംവിധായകൻ ആണ് താനെന്ന് ഒരിക്കൽ കൂടി തെളിയിക്കുക ആണ് ജോഷി. ഒരു ത്രില്ലർ ചിത്രത്തിന് അനുയോജ്യമായ രീതിയിലുള്ള ജെക്‌സ് ബിജോയുടെ പശ്ചാത്തല സംഗീതവും അജയ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ഛായാഗ്രഹണവും ഒക്കെ സാങ്കേതികമായി ഈ ത്രില്ലർ ചിത്രത്തിന് മുതൽക്കൂട്ടായി. ശ്യാം ശശിധരന്റെ എഡിറ്റിങ്ങും നന്നായി. തീയേറ്ററുകളിൽ കണ്ട് ആസ്വദിക്കാവുന്ന സാങ്കേതികമായി മികച്ചു നിൽക്കുന്നൊരു ക്രൈം ത്രില്ലറാണ് പാപ്പൻ എന്ന് നിസംശയം പറയാം.

ഈ ‘വാത്തി’ ക്ലാസും എടുക്കും, ആക്ഷനും ചെയ്യും; ധനുഷ് ചിത്രത്തിന്റെ ടീസർ…

‘ബറോസ്’ പൂർത്തിയായി; ടീമിന് ഒപ്പമുള്ള ചിത്രം പങ്കുവെച്ച്‌ മോഹൻലാൽ…