in , ,

‘ഓർമ്മ നഷ്ടപ്പെട്ട് സ്വാമി, ഒറ്റാൻ ചാക്കോച്ചൻ’; ത്രില്ലടിപ്പിച്ച് ‘ഒറ്റ്’ ട്രെയിലർ…

‘ഓർമ്മ നഷ്ടപ്പെട്ട് സ്വാമി, ഒറ്റാൻ ചാക്കോച്ചൻ’; ത്രില്ലടിപ്പിച്ച് ‘ഒറ്റ്’ ട്രെയിലർ…

പ്രേക്ഷകർക്ക് വളരെയേറെ പ്രിയപ്പെട്ട രണ്ട് താരങ്ങളായ കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ഒന്നിക്കുന്ന ചിത്രമാണ് ‘ഒറ്റ്’. ടോവിനോ തോമസിനെ നായകനാക്കി തീവണ്ടി എന്ന ചിത്രം ഒരുക്കി ശ്രദ്ധേയനായ ഫെല്ലിനി ടിപി സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴിലും മലയാളിത്തിലുമായി ചിത്രീകരിച്ച സിനിമയാണ്. അതുകൊണ്ട് തന്നെ, ഒരേ സമയം കുഞ്ചാക്കോ ബോബന് തമിഴിൽ ഇത് അരങ്ങേറ്റ ചിത്രവും അരവിന്ദ് സ്വാമിയ്ക്ക് ഇത് മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ചിത്രവും ആണ്. ആക്ഷൻ ത്രില്ലർ ജോണറിൽ തയ്യാറാക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുക ആണ്.

രണ്ട് താരങ്ങൾ ഒന്നിക്കുന്നതിന്റെ പ്രതീക്ഷകൾക്ക് അപ്പുറം നിൽക്കുന്ന തരത്തിലാണ് ട്രെയിലറിന്റെ ഔട്ട്പുട്ട് വന്നിരിക്കുന്നത്. ദാവൂദ് എന്ന് വിളിപ്പേരുള്ള ഡേവിഡ് എന്ന ഗ്യാങ്സ്റ്ററിന്റെ വേഷത്തിൽ ആണ് അരവിന്ദ് സ്വാമി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഒരു അപകടത്തിന് ശേഷം ഡേവിഡിന് ഓർമ്മ നഷ്ടപ്പെടുന്നു. കുഞ്ചാക്കോ ബോബന്റെ കഥാപാത്രം ഡിവിഡിനെ ഒറ്റുകൊടുക്കാൻ എത്തുന്ന ഒരാൾ ആയിട്ട് ആണ് ട്രെയിലറിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. വളരെ ആവേശം തീർക്കുന്ന സ്റ്റൈലിഷ് ആക്ഷൻ സീക്യുൻസ് ട്രെയിലറിൽ കാണാൻ കഴിയുന്നുണ്ട്. ബോളിവുഡ് താരം ജാക്കി ഷെറഫിന്റെ കഥാപാത്രത്തിന് ഒരു സർപ്രൈസ് എന്ററി നൽകി കൊണ്ട് ആണ് ട്രെയിലർ അവസാനിക്കുന്നത്. ട്രെയിലർ:

സിനിഹോളിക്സിന്റെ ഓഗസ്റ്റ് സിനിമാസിന്റെയും ബാനറുകളിൽ നടൻ ആര്യയും ഷാജി നടേശനും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് സിനിമ നിർമ്മിച്ചതിൽ ഏറ്റവും വലിയ ബഡ്‌ജറ്റ്‌ വന്ന ചിത്രമായ ഒറ്റിന്റെ തിരക്കഥ രചിച്ചത് എസ് സഞ്ജീവ് ആണ്. വിനായക് ശശികുമാർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയത്. അരുൾ രാജ് കെന്നഡി ആണ് സംഗീത സംവിധാനം. ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ അപ്പു എൻ ഭട്ടതിരി ആണ്. ഈഷ റെബ്ബയാണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. സെപ്റ്റബർ 2ന് ചിത്രം തീയേറ്ററുകളിൽ എത്തും.

ബിലാലിന് അഡാർ ആക്ഷൻ ഒരുക്കാൻ തല്ലുമാല സ്റ്റണ്ട് മാസ്റ്റർ സുപ്രീം സുന്ദർ…

മാസ് ഹീറോ ആയി സിജു വിൽസൺ; വിനയന്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ ട്രെയിലർ എത്തി…