in , ,

പ്രധാന വേഷങ്ങളിൽ മലയാളത്തിന്റെ താരങ്ങൾ, ധനുഷ് സംവിധാനം ചെയ്യുന്ന ‘നിലാവുക്ക് എൻ മേൽ എന്നടി കോപം’ ട്രെയിലർ പുറത്ത്

പ്രധാന വേഷങ്ങളിൽ മലയാളത്തിന്റെ താരങ്ങൾ, ധനുഷ് സംവിധാനം ചെയ്യുന്ന ‘നിലാവുക്ക് എൻ മേൽ എന്നടി കോപം’ ട്രെയിലർ പുറത്ത്

തമിഴ് സൂപ്പർതാരം ധനുഷ് സംവിധാനം ചെയ്ത ‘നിലാവുക്ക് എൻ മേൽ എന്നടി കോപം’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. 2025 ഫെബ്രുവരി 21 നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. യുവതാരങ്ങളെ അണിനിരത്തി ഒരുക്കിയ ചിത്രത്തിൽ പവിഷ്, അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യർ, മാത്യു തോമസ്, വെങ്കിടേഷ് മേനോൻ, രമ്യാ രംഗനാഥൻ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.

ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്. പ പാണ്ടി, രായൻ എന്നിവക്ക് ശേഷം ധനുഷ് സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് ‘നിലാവുക്ക് എൻ മേൽ എന്നടി കോപം’. ഇത് കൂടാതെ ധനുഷ് ഒരുക്കിയ ഇഡലി കടെയ് എന്ന ചിത്രം ഈ വർഷം ഏപ്രിൽ മാസത്തിലും റിലീസ് ചെയ്യുന്നുണ്ട്.

ഒരു റൊമാന്റിക് കോമഡിയായി ആണ് ‘നിലാവുക്ക് എൻ മേൽ എന്നടി കോപം’ ഒരുക്കിയിരിക്കുന്നത് എന്ന് ട്രെയിലർ സൂചിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ അതിഥി വേഷങ്ങളിൽ ധനുഷ്, പ്രിയങ്ക മോഹൻ എന്നിവരും എത്തുന്നുണ്ട്. ഇവരെ കൂടാതെ ശരത് കുമാർ, ശരണ്യ പൊൻവർണ്ണൻ, സതീഷ്, അന്പ് ദാസൻ, റാബിയ ഖാത്തൂൺ എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

ലിയോ എന്ന ദളപതി വിജയ് ചിത്രത്തിന് ശേഷം മലയാളി താരം മാത്യു തോമസ് അഭിനയിക്കുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. അനിഖ സുരേന്ദ്രൻ, പ്രിയ പ്രകാശ് വാര്യർ എന്നീ മലയാളി താരങ്ങളും ചിത്രത്തിൽ നായികമാരായി എത്തുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതമൊരുക്കിയത്.

നിത്യഹരിത കൂട്ടുകെട്ട് വീണ്ടും, സത്യന്റെ ‘ഹൃദയപൂർവം’ ആരംഭിച്ചു; പുതിയ ലുക്കിൽ മോഹൻലാൽ

ബിഗ് എംസ് ഒന്നിക്കുന്ന ചിത്രത്തിൽ ജോയിൻ ചെയ്ത് ലേഡി സൂപ്പർസ്റ്റാർ നയൻ‌താര; വീഡിയോ വൈറൽ, മഹേഷ് നാരായണൻ ചിത്രത്തിന്റെ അപ്ഡേറ്റ്സ്…