in

നാനിയുടെ ആക്ഷൻ ചിത്രം ‘സൂര്യാസ്‌ സാറ്റർഡേ’ 100 കോടി ക്ലബിൽ

നാനിയുടെ ആക്ഷൻ ചിത്രം ‘സൂര്യാസ്‌ സാറ്റർഡേ’ 100 കോടി ക്ലബിൽ

തെലുങ്ക് സൂപ്പർതാരം നാനിയും സംവിധായകൻ വിവേക് ആത്രേയയും ഒന്നിച്ച ‘സൂര്യാസ്‌ സാറ്റർഡേ’ എന്ന ചിത്രത്തിന്റെ ആഗോള ഗ്രോസ് 100 കോടി കടന്നു. പാൻ ഇന്ത്യ തലത്തിലും ആഗോള തലത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ചിത്രം മൂന്നാം വാരാന്ത്യത്തിലും ബോക്സ് ഓഫീസിൽ മുന്നേറുകയാണ്. ഡി. വി. വി എൻ്റർടെയ്ൻമെൻ്റ് നിർമ്മിച്ച ഈ ആക്ഷൻ ചിത്രം ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

ഡൊമസ്റ്റിക് മാർക്കറ്റിലും വിദേശ മാർക്കറ്റിലും മികച്ച പ്രകടനം ആണ് ചിത്രം കാഴ്ചവെക്കുന്നത്. വടക്കേ അമേരിക്കയിൽ നാനിയുടെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രമായി സൂര്യാസ്‌ സാറ്റർഡേ മാറിയിട്ടുണ്ട്. ഈ മേഖലയിൽ 2.5 ദശലക്ഷം ഡോളർ ഗ്രോസിനോട് അടുക്കുന്ന ചിത്രം ഇതുവരെ നേടിയ കളക്ഷൻ 2.48 ദശലക്ഷം ഡോളർ ആണ്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ദസറയ്ക്ക് ശേഷം 100 കോടി എന്ന നാഴികക്കല്ലിലെത്തുന്ന നാനിയുടെ രണ്ടാമത്തെ ചിത്രമാണിത്.

തുടർച്ചയായ സൂപ്പർ വിജയങ്ങളിലൂടെ നാനി തന്റെ താരമൂല്യവും ജനപ്രീതിയും വർദ്ധിപ്പിക്കുകയാണ്. സൂര്യാസ്‌ സാറ്റർഡേയിൽ വില്ലനായി എത്തിയ എസ് ജെ സൂര്യയുടെ പ്രകടനവും വലിയ ശ്രദ്ധ നേടി. നാനി- എസ് ജെ സൂര്യ കൂട്ടുകെട്ടിന്റെ ഗംഭീര മുഖാമുഖം പ്രേക്ഷകരെ വലിയ രീതിയിൽ ആകർഷിക്കുകയും മികച്ച ദൃശ്യാനുഭവം സമ്മാനിക്കുകയും ചെയ്തു. പ്രിയങ്ക മോഹനാണ് ചിത്രത്തിലെ നായിക.

ഛായാഗ്രഹണം- മുരളി ജി, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ് ആർ, സംഘട്ടനം- റിയൽ സതീഷ്, റാം- ലക്ഷ്മൺ, കലാ സംവിധായകൻ- ജി. എം. ശേഖർ, വസ്ത്രാലങ്കാരം- നാനി കാമാർസു, എക്സിക്കൂട്ടീവ് പ്രൊഡ്യൂസർ- എസ്. വെങ്കടരത്നം, പ്രൊഡക്ഷൻ കൺട്രോളർ- കെ. ശ്രീനിവാസ രാജു, മണികണ്ഠ റോംഗള, കളറിസ്റ്റ്- വിവേക് ആനന്ദ്, വിഎഫ്എക്സ്- നാക്ക് സ്റ്റുഡിയോസ്, മാർക്കറ്റിംഗ്- വാൾസ് ആൻഡ് ട്രെൻഡ്സ്, ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്. പിആർഒ ശബരി.

അവസാന ചിത്രം പൊളിറ്റിക്കൽ ത്രില്ലർ; വിജയ് ചിത്രം ‘ദളപതി 69’ പ്രഖ്യാപിച്ചു

ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ മുഴുനീള പോലീസ് വേഷത്തിൽ ഇന്ദ്രജിത്ത്; പ്രീ അനൗൺസ്മെൻ്റ് ടീസർ