in , ,

ത്രില്ലടിപ്പിക്കുന്ന മൈൻഡ് ഗെയിമുമായി ബിജു മേനോനും ഗുരുവും; ‘നാലാം മുറ’ ട്രെയിലർ..

ത്രില്ലടിപ്പിക്കുന്ന മൈൻഡ് ഗെയിമുമായി ബിജു മേനോനും ഗുരുവും; ‘നാലാം മുറ’ ട്രെയിലർ..

ബിജു മേനോനെയും ഗുരു സോമസുന്ദരത്തെയും പ്രധാന കഥാപാത്രങ്ങളാക്കി ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘നാലാം മുറ’. ദ് മൈൻഡ് ഗെയിം എന്ന ടാഗ് ലൈൻ നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ ഒരു
പോലീസ് ഓഫീസറായി ആണ് ബിജു മേനോൻ എത്തുന്നത്. ഒരു കേസിൽ പ്രതി എന്ന സംശയിക്കുന്ന ഒരാളായി മിന്നൽ മുരളിയിലെ വില്ലൻ വേഷത്തിൽ തിളങ്ങിയ ഗുരു സോമസുന്ദരം എത്തുന്നു.

ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ. 1 മിനിറ്റ് 44 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുന്നത്. ടാഗ് ലൈൻ സൂചിപ്പിക്കുന്ന പോലെ പ്രധാനതാരങ്ങൾ തമ്മിലുള്ള ഒരു മൈൻഡ് ഗെയിം ആണ് ഈ ചിത്രം എന്ന് ഉറപ്പിക്കുക ആണ് ട്രെയിലർ. ഏത് ബുദ്ധിമാനായ ക്രിമിനലിനെയും പൂട്ടാൻ പോലീസിൽ കുറച്ചുപേർ കാണും എന്ന ബിജു മേനോന്റെ ഡയലോഗോടെ ആണ് ട്രെയിലർ ആരംഭിക്കുന്നത്. സോളിഡ് പ്രൂഫ് യാതൊന്നുമില്ലാത്ത ഒരു ക്രൈം, ക്രൈം ബ്രാഞ്ചിന്റെ മൂന്നാമതായും പുതിയ ടീമിനെ വെച്ച് അന്വേഷിക്കേണ്ടി വരുന്ന കേസ് തുടങ്ങിയ പരാമർശങ്ങൾ ട്രെയിലറിൽ ഉണ്ട്.

അതുകൊണ്ട് തന്നെ ഈ കേസിൽ സംശയിക്കുന്ന ആളും അന്വേഷണ ഉദ്യോഗസ്ഥനും തമ്മിലുള്ള ഒരു മൈൻഡ് ഗെയിമിലൂടെ ആകും ചിത്രം മുന്നോട്ട് നീങ്ങുക എന്നാണ് ട്രെയിലറിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. ഇത്തരത്തിലുള്ള ഒരു കേസിൽ സത്യം പുറത്തുവരാൻ ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്ന പോലെ ‘നാലാം മുറ’ തന്നെ പുറത്തെടുക്കേണ്ടി വരും. മികച്ച അഭിനേതാക്കളായ ബിജു മേനോന്റെയും ഗുരു സോമസുന്ദരത്തിന്റെയും മത്സരിച്ചുള്ള അഭിനയം തന്നെയാകും ഈ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന് എന്ന ഉറപ്പാണ് ട്രെയിലർ നൽകുന്നത്. ട്രെയിലർ കാണാം:

സൂരജ് വി ദേവ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത് . ഡിഒപി – എസ് ലോഗനാഥൻ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. സംഗീതം കൈലാസ് ഒരുക്കുന്നു.ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചത് ശ്രീജിത്ത് ഉണ്ണികൃഷ്ണൻ ആണ്. യു.എഫ്.ഐ മോഷൻ പിക്ച്ചേഴ്‌സിനു വേണ്ടി കിഷോർ വാര്യത്ത്, ലഷ്മി നാഥ് ക്രിയേഷൻസിനു വേണ്ടി സുധീഷ് പിള്ള, സെലിബ്രാൻ്റ്സിനു വേണ്ടി ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നിർമ്മാണം. അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ, ശ്യാം ജേക്കബ്ബ്, ദിവ്യാ പിള്ള, ശാന്തി പ്രിയാ, സുരഭി സന്തോഷ്, ഷീലുഏബ്രഹാം, ഷൈനി സാറാ, ഋഷി സുരേഷ്,തുടങ്ങിവർ ആണ് മാറ്റ് താരങ്ങൾ.

ഹരികൃഷ്ണൻസിന് രണ്ട് ക്ലൈമാക്സ് വന്ന രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടി…

“ഇനി ആവർത്തിക്കാതിരിക്കുവാൻ ശ്രദ്ധിക്കും”; ജൂഡ് വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് മമ്മൂട്ടി…