in

ഒടിടിയിൽ ‘മുകുന്ദൻ ഉണ്ണി’ എത്തി; സംവിധായകന് ചിലത് പറയാൻ ഉണ്ട്…

“അവസാനം അവനെത്തി”; മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് ഒടിടിയിൽ സ്‌ട്രീമിംഗ്‌ ആരംഭിച്ചു…

മലയാള സിനിമ പ്രേക്ഷകർ വളരെയധികം കാത്തിരുന്ന ചിത്രമായ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സിന്റെ ഒടിടി സ്‌ട്രീമിംഗ്‌ ഇന്ന് ആരംഭിച്ചു. വിനീത് ശ്രീനിവാസൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച സ്‌ട്രീമിംഗ്‌ 12 മണിയോട് കൂടിയാണ് തുടങ്ങിയത്. ഡിസ്‌നി+ ഹോട്ട്സ്റ്റാർ ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ചിത്രം ജനുവരി 1ന് റിലീസ് ചെയ്യും എന്ന അഭ്യൂഹങ്ങൾക്ക് പിറകെ ആയിരുന്നു ചിത്രത്തിന്റെ റിലീസ് ഓഫീഷ്യലായി ഹോട്ട്സ്റ്റാർ പുറത്തുവിട്ടത്. ഇപ്പോൾ ചിത്രം സ്ട്രീമിംഗും ആരംഭിച്ചിരിക്കുന്നു. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ലഭ്യമാണ്.

ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ചു സംവിധായകൻ അഭിനവ് ഒരു കുറിപ്പും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. മലയാളികൾ അല്ലാത്ത പ്രേക്ഷകരോടുള്ള അഭ്യർഥന ആണ് കുറിപ്പിന്റെ ഉള്ളടക്കം. പല ഭാഷകളിൽ ചിത്രം സ്‌ട്രീം ചെയ്യുന്നുണ്ടെങ്കിലും ഒറിജിനൽ പതിപ്പ് ഇംഗ്ലീഷ് സബ്ടൈറ്റിലോടെ കാണുന്നതാകും നല്ലത് എന്നാണ് അഭിനവ് കുറിക്കുന്നത്. പ്രകടനങ്ങൾ, വോയ്‌സ് മോഡുലേഷൻ, ഡയലോഗ് ഫ്ലോ, നർമ്മം, ആഖ്യാനത്തിന്റെ താളം എന്നിവ ഏറ്റവും നന്നായി അവതരിപ്പിച്ചിരിക്കുന്നത് യഥാർത്ഥ ഭാഷയിൽ ആണെന്ന് അദ്ദേഹം പറയുന്നു. 300 മില്യൺ ആക്റ്റീവ് യൂസേഴ്സ് ഉള്ള ഒരു പ്ലാറ്റ്ഫോമിൽ ചിത്രം റിലീസ് ചെയ്യുന്നതിന്റെ സന്തോഷം പങ്കുവെച്ചു കൊണ്ട് ആയിരുന്നു അഭിനവിന്റെ കുറിപ്പ് ആരംഭിച്ചത്. റിലീസ് മുന്നോടിയായി ഇന്നലെ ആയിരുന്നു അഭിനവ് സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്.

View this post on Instagram

A post shared by Abhinav Sunder Nayak (@abhinavsnayak)

നവംബർ 11ന് ആയിരുന്നു ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. ഇതിന് ശേഷം റിലീസ് ചെയ്ത മറ്റ് ചിത്രങ്ങൾ ഉൾപ്പെടെ ഒടിടിയിൽ എത്തിയെങ്കിലും ഈ ചിത്രത്തിന്റെ റിലീസ് വൈകുകയായിരുന്നു. വിനീത് നെഗറ്റീവ് ഷെയ്ഡ് കഥാപത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ, തൻവി റാം, ആർഷ ചാന്ദിനി, ജഗദീഷ്, മണികണ്ഠൻ പട്ടാമ്പി, ബിജു സോപാനം എന്നിവർ ആയിരുന്നു മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. സംവിധായകൻ അഭിനവ് തിരക്കഥ രചനയിലും എഡിറ്റിംഗിലും പങ്കാളിയായിരുന്നു. വിമൽ ഗോപാലകൃഷ്ണൻ ആണ് സഹ തിരക്കഥാകൃത്ത്. എഡിറ്റിംഗിൽ അഭിനവിന് ഒപ്പം പ്രവർത്തിച്ചത് നിധിൻ രാജ് ആണ്.

“തമിഴ്‌നാട് തലനാട് ആയോ”; തുനിവിന്റെയും വാരിസിന്റെയും ആദ്യ ദിന കളക്ഷൻ റിപ്പോർട്ട്…

മത്സരിച്ച് അഭിനയിക്കാൻ ഷാഹിദും വിജയ് സേതുപതിയും; ‘ഫാർസി’ മലയാളം ട്രെയിലർ…