in

“ഇനിയാണ് കളി തുടങ്ങുന്നത്”; മോൺസ്റ്ററിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു…

“ഇനിയാണ് കളി തുടങ്ങുന്നത്”; മോൺസ്റ്ററിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു…

മോഹൻലാൽ നായകനായ ഏറ്റവും പുതിയ ചിത്രമായ ‘മോൺസ്റ്റർ’ ഇനി ഒടിടി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത് ഡിസ്‌നി+ ഹോട്ട്സ്റ്റാർ ആണ്. ഡിസംബർ 2ന് ചിത്രം ഒടിടിയിൽ സ്‌ട്രീം ചെയ്തു തുടങ്ങും എന്ന് ഡിസ്‌നി+ ഔദ്യോഗികമായി സ്ഥിരീകരിച്ചു. “ഇനിയാണ് കളി തുടങ്ങുന്നത്” എന്ന ക്യാപ്ഷൻ നൽകിയാണ് മോൺസ്റ്ററിന്റെ ഒടിടി റിലീസ് തീയതി ഹോട്ട്സ്റ്റാർ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. റിലീസ് പോസ്റ്ററും ഹോട്ട്സ്റ്റാർ ട്വീറ്റ് ചെയ്തിട്ടുണ്ട്. അറ്റാക്കിങ് സൂൺ ഓൺ ഡിസ്‌നി+ ഹോട്ട്സ്റ്റാർ എന്നും പോസ്റ്ററിൽ ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നു. ഒക്ടോബർ 21ന് തിയേറ്ററുകളിൽ എത്തിയ ചിത്രമായ മോൺസ്റ്റർ 42ആം ദിവസമാണ് ഒടിടിയിൽ സ്‌ട്രീം ചെയ്തു തുടങ്ങുക.

ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങിയ മോൺസ്റ്ററിൽ നിഗൂഢതകൾ നിറഞ്ഞൊരു കഥാപാത്രത്തെ ആണ് മോഹൻലാൽ അവതരിപ്പിച്ചത്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ മോഹന്‍ലാലിനെ കൂടാതെ മറ്റ് കഥാപാത്രങ്ങളായി ഹണി റോസ്, ലക്ഷ്മി മഞ്ചു, സുദേവ് നായർ, സിദ്ദിഖ്, കെ.ബി. ഗണേഷ് കുമാർ, ലെന, ജോണി ആന്റൺ എന്നിവരും അഭിനയിച്ചിരുന്നു. സതീഷ് കുറുപ്പ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിര്‍വഹിച്ച ചിത്രത്തിന്‍റെ എഡിറ്റര്‍ ദീപക് ദേവ് ആണ്. ട്വീറ്റ്:

“ലാലേട്ടൻ ഒരു അവതാരം, ഇനി അങ്ങനെയൊരു നടനെ നമുക്ക് കിട്ടില്ല”: ബാല

പ്രതീക്ഷയോടെ ഇന്ന് തിയേറ്ററുകളിൽ എത്തുന്നത് 7 ചിത്രങ്ങൾ…