മോഹൻലാലിനൊപ്പം ടോവിനോ തോമസും അങ്കമാലി ഡയറീസ് നായകൻ ആന്റണി വർഗീസും!
ഇന്ത്യൻ സിനിമയുടെ കമ്പ്ലീറ്റ് ആക്ടറും മലയാള സിനിമയുടെ താര ചക്രവർത്തിയുമായ മോഹൻലാൽ ഇന്നലെ തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ഫ്ളവർസ് ടി വി നടത്തിയ ഇന്ത്യൻ ഫിലിം അവാർഡ് നൈറ്റിൽ പങ്കെടുക്കാൻ ആണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ അനന്തപുരിയിൽ എത്തിച്ചേർന്നത്. ക്ലീൻ ഷേവ് ചെയ്ത തന്‍റെ ഒടിയൻ ലുക്കിൽ ആണ് മോഹൻലാൽ അനന്തപുരിയിൽ എത്തിച്ചേർന്നത്.
സിനിമകളെ പോലും വെല്ലുന്ന രാജകീയ സ്വീകരണം ആയിരുന്നു മോഹൻലാലിന് അവിടെ ലഭിച്ചത്. ജനത്തിരക്കും അദ്ദേഹത്തെ കാണാനുള്ള ജനങ്ങളുടെ ആവേശവും മൂലം ഒരുപാട് പണിപ്പെട്ടാണ് അദ്ദേഹം സ്റ്റേജിനു മുന്നിലേക്ക് എത്തിയത്. കേരളാ പോലീസിന്‍റെ ഒരു വലിയ ബറ്റാലിയൻ തന്നെ പാടുപെട്ടു ശ്രമിച്ചിട്ടാണ് ജനങ്ങളെ അടക്കി നിർത്താൻ സാധിച്ചത്.അതിന്‍റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.
ആ ദൃശ്യങ്ങൾ കാണാം:
എന്നാൽ ഇതിനൊപ്പം തന്നെ തരംഗമാകുന്ന വേറെ രണ്ടു ചിത്രങ്ങളുമുണ്ട്. അത് മോഹൻലാലിനൊപ്പം ടോവിനോ തോമസും അങ്കമാലി ഡയറീസ് നായകൻ ആന്റണി വർഗീസും എടുത്ത ചിത്രങ്ങൾ ആണ്. മലയാളത്തിന്‍റെ ഈ രണ്ടു യുവ താരങ്ങക്കുമൊപ്പമുള്ള മോഹൻലാലിന്‍റെ ചിത്രങ്ങൾ ഇപ്പോൾ ഫേസ്ബുക്, വാട്സാപ്പ് എന്നിവ വഴി പടരുകയാണ്. അങ്കമാലി ഡയറീസ് എന്ന ചിത്രം കണ്ടു മോഹൻലാൽ ആന്റണി വർഗീസിനെ അഭിനന്ദിച്ചിരുന്നു. അതുപോലെ ഈ അടുത്തിടെ ടോവിനോയുടെ മായാനദിക്കും മോഹൻലാൽ തന്‍റെ അഭിനന്ദനങ്ങൾ നൽകിയിരുന്നു.
ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ അഭിനന്ദനം എന്നാണ് മോഹൻലാൽ നൽകിയ അഭിനന്ദനത്തെ കുറിച്ച് ആന്റണി വർഗീസ് അടുത്ത് നടന്ന ഒരു മീഡിയ ഇന്റർവ്യൂവിൽ പറഞ്ഞത്. അതുപോലെ തന്നെ പൃഥ്വിരാജ് ഒരുക്കാൻ പോകുന്ന മോഹൻലാൽ ചിത്രമായ ലുസിഫെറിൽ ടോവിനോ തോമസ് ഒരു പ്രധാന വേഷം ചെയ്യുമെന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. ഏതായാലും ഇവരെ മൂന്നു പേരെയും ഒരുമിച്ചു കണ്ട പ്രേക്ഷകർ ഇപ്പോൾ ഏറെ ആവേശത്തിലും സന്തോഷത്തിലുമാണ്. ഇവരെ ഒരുമിച്ചു സ്ക്രീനിലും ഇനി കാണാൻ കഴിയും എന്ന പ്രതീക്ഷയിൽ ആണ് സിനിമാ പ്രേമികൾ.
പ്രശസ്ത നടി അപർണ്ണ ബാലമുരളിയും ഇന്നലെ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കു വെച്ചിരുന്നു. എന്നും എപ്പോഴും ലാലേട്ടൻ ഫാൻ ആണ് താൻ എന്ന് സൂചിപ്പിക്കുന്ന ക്യാപ്‌ഷനോട് കൂടിയാണ് അപർണ്ണ ആ ഫോട്ടോ ഷെയർ ചെയ്‌തത്.