in ,

“മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന ലിജോ സിനിമ”; ടൈറ്റിൽ സൃഷ്ടിക്കുന്ന വീഡിയോ പുറത്ത്…

“മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന ലിജോ സിനിമ”; ടൈറ്റിൽ സൃഷ്ടിക്കുന്ന വീഡിയോ പുറത്ത്…

മലയാളം കണ്ട ഏറ്റവും വലിയ ഹൈപ്പിലേക്ക് നീങ്ങുക ആണ് മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം എന്ന് തന്നെ പറയാം. മുൻപ് മലയാളത്തിന് പരിചയമില്ലാത്ത തരത്തിലാണ് ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടക്കുന്നത്. മുൻകൂട്ടി തീയതി പ്രേക്ഷകരെ അറിയിച്ചതിന് ശേഷം ഒരു പസിൽ പോലെ ടൈറ്റിൽ പോസ്റ്ററിൽ ഓരോ ഭാഗങ്ങൾ കഴിഞ്ഞ ദിവസം മുതൽ പുറത്തുവിടുക ആണ് അണിയറ പ്രവർത്തകർ. സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആവുകയാണ് ഈ ഒരു രീതി. കേരള പോലീസിന്റെ ഔദ്യോഗിക പേജുകൾ ഉൾപ്പെടെ ഈ ട്രെൻഡ് ഏറ്റുപിടിച്ചു ട്രോളുകൾ സൃഷ്ടിക്കുന്നുണ്ട്.

ചിത്രത്തിന്റെ ടൈറ്റിൽ അറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിലേക്ക് ഒരു സ്‌പെഷ്യൽ വീഡിയോയും നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണിപ്പോൾ. ടൈറ്റിൽ സൃഷ്ടിക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. പൂർണമായും ഡിജിറ്റൽ ആയി സൃഷ്ടിച്ച ഒരു ടൈറ്റിൽ അല്ല ഇതെന്ന് വീഡിയോയിൽ നിന്ന് മനസിലാക്കാം. ക്ലേയിലും മറ്റുമാണ് നിരവധി പവരുടെ അദ്വാനത്തോടെ ടൈറ്റിൽ സൃഷ്ടിച്ചിരിക്കുന്നത്.

മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി സിനിമ എന്ന ക്യാപ്ഷൻ ആണ് ടൈറ്റിൽ പോസ്റ്ററിൽ ഉണ്ടാവുക എന്ന് ഈ വീഡിയോയിൽ നിന്ന് മനസിലാക്കാൻ കഴിയുന്നുണ്ട്. ലിജോയുടെ ഈ മോഹൻലാൽ ചിത്രം പൂർണമായും രാജസ്ഥാനിൽ ആണ് ചിത്രീകരിക്കുന്നത്. ജീത്തു ജോസഫ് ഒരുക്കുന്ന റാം എന്ന ചിത്രത്തിന്റെ ഷെഡ്യൂൾ പൂർത്തിയാക്കി മോഹൻലാൽ അടുത്ത മാസം ഈ ചിത്രത്തിൽ ജോയിൻ ചെയ്യും. ആരാധകരുടെ വലിയ ആഗ്രഹം ആയിരുന്നു മോഹൻലാൽ – ലിജോ കൂട്ടുകെട്ടിലെ ഒരു ചിത്രം. അത് യാഥാർഥ്യമാകുന്നതിന്റെ ആവേശത്തിൽ ആണ് ആരാധകർ. നാളെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിടും.

സിഗ്നേച്ചർ പോസുമായി ഷാരൂഖ്, സ്റ്റൈലിഷായി ദീപികയും; പത്താനിലെ പുതിയ ഗാനം പുറത്ത്…

‘മാളികപ്പുറം’ ഡിസംബർ 30ന് തിയേറ്ററുകളിൽ എത്തും; രോമാഞ്ചം ഉറപ്പാണെന്ന് ഉണ്ണി മുകുന്ദൻ…