in

‘മാളികപ്പുറം’ ഡിസംബർ 30ന് തിയേറ്ററുകളിൽ എത്തും; രോമാഞ്ചം ഉറപ്പാണെന്ന് ഉണ്ണി മുകുന്ദൻ…

“തിയേറ്ററുകളിലേക്ക് വരൂ, ഉറപ്പായും രോമാഞ്ചിപ്പിക്കും”; ‘മാളികപ്പുറം’ ഡിസംബർ 30ന് എത്തും…

ഈ വർഷത്തെ അവസാന റിലീസ് ചിത്രമായി തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുക ആണ് ‘മാളികപ്പുറം’ എന്ന ഉണ്ണി മുകുന്ദൻ ചിത്രം. നവാഗത സംവിധായകൻ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന്റെ റിലീസ് കഴിഞ്ഞ ദിവസം ആണ് പ്രഖ്യാപിച്ചത്. ഡിസംബർ 30ന് ആണ് ചിത്രത്തിന്റെ റിലീസ്. റിലീസ് തിയതി പ്രഖ്യാപിച്ചു കൊണ്ട് ഉണ്ണി മുകുന്ദൻ കുറിച്ചത് ഇങ്ങനെ: “മാളികപ്പുറം ഡിസംബർ 30-ന് റിലീസ് ചെയ്യും. ഡേയ്റ്റ് ലോക്ക് ചെയ്‌ത് നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകൾ സന്ദർശിക്കൂ. രോമാഞ്ചിപ്പിക്കും എന്ന് ഉറപ്പ്”.

ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും വളരെ ആവേശത്തോടെ ആണ് ഉണ്ണി മുകുന്ദൻ പങ്കുവെക്കുന്നതും പ്രേക്ഷകർ സ്വീകരിക്കുന്നതും. അതുകൊണ്ട് തന്നെ ആണ് മാളികപ്പുറം സിനിമയുടെ ട്രെയിലറിനും ഗാനത്തിനും മികച്ച വരവേൽപ്പ് ആണ് പ്രേക്ഷകർ പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ബാലതാരങ്ങളായ ശ്രീപതും ദേവനന്ദയും ആണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശബരിമലയിൽ സ്വയം പോകാൻ തീരുമാനിച്ചിറങ്ങുന്ന കുട്ടികൾ പേര് വെളിപ്പെടുത്താത്ത ഒരു വ്യക്തിയെ കണ്ടുമുട്ടുന്നുമായി ബന്ധപെട്ടു ആണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത് എന്നാണ് ട്രെയിലറിൽ നിന്ന്
മനസിലാക്കാൻ കഴിയുന്നത് .

“മലയാളത്തിന്റെ മോഹൻലാൽ അവതരിക്കുന്ന ലിജോ സിനിമ”; ടൈറ്റിൽ സൃഷ്ടിക്കുന്ന വീഡിയോ പുറത്ത്…

‘മലൈക്കോട്ടൈ വാലിബൻ’ ഇതാ അവതരിക്കുന്നു; ലാൽ – ലിജോ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്…