in

“ലാലേട്ടൻ ഒരു അവതാരം, ഇനി അങ്ങനെയൊരു നടനെ നമുക്ക് കിട്ടില്ല”: ബാല

“ലാലേട്ടൻ ഒരു അവതാരം, ഇനി അങ്ങനെയൊരു നടനെ നമുക്ക് കിട്ടില്ല”: ബാല

മലയാളത്തിന്റെ സ്വന്തം സൂപ്പർതാരം മോഹൻലാലിന് നിരവധി സെലിബ്രിറ്റികൾ തന്നെ ആരാധകരായുണ്ട്. സിനിമ ലോകത്തെ താരങ്ങൾ പോലും വിസ്മയത്തോടെ നോക്കി കാണുന്ന പ്രതിഭാസമാണ് മോഹൻലാൽ എന്ന് നിസംശയം പറയാം. തമിഴ് നാട്ടിൽ നിന്ന് എത്തി ഇപ്പോൾ മലയാളത്തിന്റെ പ്രിയ താരമായി മാറിയ നടൻ ബാലയ്ക്കും ഉണ്ട് മോഹൻലാലിനെ കുറിച്ച് പറയാൻ. മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് ബാല മോഹൻലാലിനെ കുറിച്ച് സംസാരിച്ചത്.

നമ്മുടെ അഭിമാനമാണ് മോഹൻലാൽ എന്നും അതേ പോലെ ഒരു നടനെ ഇനി കിട്ടില്ല എന്ന് ബാല പറയുന്നു. ഇത് താൻ തിരിച്ചറിഞ്ഞു എന്നും ഓരോ മലയാളികളും ഇത് തിരിച്ചറിയണം എന്നും മോഹൻലാലിനെ അവതാരം എന്ന് വിശേഷിപ്പിച്ച് കൊണ്ട് ബാല പറയുന്നു. മോഹൻലാലിനെ വെച്ചൊരു ചിത്രം ചെയ്യണം എന്ന് ബാല പറയുന്നു. ദൂരെയിരുന്നു അദ്ദേഹം അഭിനയിക്കുന്നത് കാണുന്നത് തന്നെ ഭയങ്കര രസമാണ്. റിഹേഴ്സൽ ഇല്ലാതെ അഭിനയിക്കുന്നതിനെ പറ്റിയും ബാല പറഞ്ഞു. ഒരു മാജിക് സംഭവിക്കുക ആണ് അപ്പോൾ എന്ന് അദ്ദേഹം പറയുന്നു. വിജയ് സാറിന്റെ ഒരു പടം താൻ സൈൻ ഇനി ചെയ്യുക ആണെങ്കിൽ അതിലൊരു കഥാപാത്രം ലാലേട്ടൻ തനിക്ക് ചെയ്തു തരണം എന്ന ആഗ്രഹവും ബാല അഭിമുഖത്തിൽ പങ്കുവെച്ചു. മോഹൻലാലിനെ വെച്ചു തനിക്ക് ഒരു പടം എങ്കിലും ഡയറക്ട് ചെയ്യണം എന്ന് ബാല പറയുന്നു.

ചിരഞ്ജീവിയുടെ ‘ബോസ് പാർട്ടി’യിൽ ആടി ഉർവശി റൗട്ടേല; വീഡിയോ തരംഗമാകുന്നു…

“ഇനിയാണ് കളി തുടങ്ങുന്നത്”; മോൺസ്റ്ററിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു…