ആദി സിനിമ മമ്മൂട്ടി കണ്ടില്ല; മോഹൻലാൽ – മമ്മൂട്ടി കൂടിക്കാഴ്ചയുടെ ഉദ്ദേശം അതായിരുന്നില്ല!
കഴിഞ്ഞ ദിവസം സൂപ്പർതാരം മോഹൻലാലും കുടുംബവും മമ്മൂട്ടിയുടെ വീട്ടിൽ എത്തിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ആദ്യ ചിത്രം ആദിയുടെ പ്രിവ്യു മമ്മൂട്ടിയുടെ വീട്ടിലെ അത്യാധുനിക തിയേറ്ററിൽ ഒരുമിച്ചു ഇരുന്നു കാണുവാൻ ആണ് താര കുടുംബങ്ങൾ ഒന്നിച്ചത് എന്നായിരുന്നു വാർത്തകൾ പ്രചരിച്ചത്. എന്നാൽ അതായിരുന്നില്ല ഈ ഒത്തുചേരലിന്റെ ഉദ്ദേശം.
ആദിയുടെ അവസാനഘട്ട ജോലികൾ നടന്നുകൊണ്ടിരിക്കെ ആണ്. അതിന്റെ തിരക്കിൽ ആണ് സംവിധായകൻ ജീത്തു ജോസഫ്. ആദി കാണുക ആയിരുന്നില്ല മറിച്ചു നായകനായി അരങ്ങേറ്റം കുറിക്കുന്ന മോഹൻലാലിന്റെ മകൻ പ്രണവ് മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങാൻ കുടുംബ സമേതം എത്തിയത് ആയിരുന്നു.
ഏതായാലും ഈ കൂടിക്കാഴ്ച സോഷ്യൽ മീഡിയ ആഘോഷമാക്കി. ആരാധകർ പരസ്പരം തല്ലുകൂടുംബോളും മോഹൻലാൽ – മമ്മൂട്ടി സൂപ്പർതാരങ്ങളുടെ സൗഹൃദം പഴയത് പോലെ തന്നെ. മമ്മൂട്ടിയ്ക്ക് മോഹൻലാൽ പ്രിയപ്പെട്ട ലാലുവും, മോഹൻലാലിന് മമ്മൂട്ടി ജ്യേഷ്ഠ തുല്യനായ മമ്മൂട്ടിക്കയും തന്നെ. ആരാധകർ ഇത് കണ്ടു പഠിക്കട്ടെ എന്നാണ് സിനിമാ സ്നേഹികൾ ഈ കൂടിക്കാഴ്ചയെ പറ്റി പറയുന്നത്.
ആദിയുമായി പ്രണവ് മോഹൻലാൽ ജനുവരി 26ന് എത്തുമ്പോൾ മറുവശത്തു നേരിടേണ്ടതും മമ്മൂട്ടിയെ തന്നെ. മത്സരിക്കേണ്ടത് മമ്മൂട്ടി നായകനായി എത്തുന്ന സ്ട്രീറ്റ് ലൈറ്റ്സ് എന്ന ചിത്രവുമായി.