in

അമൽ നീരദ് – മോഹൻലാൽ ചിത്രത്തിൽ ഫഹദ് ഫാസിൽ ഇല്ല, പകരം പുതിയ താരനിര?; ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത്

അമൽ നീരദ് – മോഹൻലാൽ ചിത്രത്തിൽ ഫഹദ് ഫാസിൽ ഇല്ല, പകരം പുതിയ താരനിര?; ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്ത്

മോഹൻലാലിനെ നായകനാക്കി സൂപ്പർഹിറ്റ് സംവിധായകൻ അമൽ നീരദ് ഒരു ചിത്രം ഒരുക്കാൻ പോവുകയാണെന്ന വാർത്തകൾ ഏറെ നാളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 2009 ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രമാണ് ഈ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച ചിത്രം. ഇവർ വീണ്ടും ഒന്നിക്കാൻ പോകുന്ന ചിത്രത്തിൽ ഇവർക്കൊപ്പം ഫഹദ് ഫാസിലും എത്തിയേക്കുമെന്ന് വാർത്തകൾ വന്നിരുന്നു.

ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ഡേറ്റ് ക്ലാഷ് മൂലം ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ നിന്ന് പിന്മാറി. പകരം മലയാളത്തിലെ മറ്റൊരു യുവതാരം ആ വേഷം ചെയ്യുമെന്നാണ് റിപ്പോർട്ട്. അത് ആരാണെന്ന സൂചനകൾ ലഭിച്ചിട്ടില്ല. എന്നാൽ ഇവർക്കൊപ്പം സൗബിൻ ഷാഹിറും ഈ ചിത്രത്തിൽ ഒരു വേഷം ചെയ്യുമെന്ന് വാർത്തകളുണ്ട്. ഈ വർഷം ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കാൻ പ്ലാൻ ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസ്, അമൽ നീരദ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ്.

വിൻസെന്റ് വടക്കൻ, അമൽ നീരദ് എന്നിവർ ചെന്ന് രചിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സുഷിൻ ശ്യാം, കാമറ ചലിപ്പിക്കുന്നത് ലിറ്റിൽ സ്വയംപ് എന്നിവരാണെന്നും റിപ്പോർട്ടുകളുണ്ട്. മോഹൻലാൽ നായകനായ ചിത്രം കൂടാതെ മമ്മൂട്ടി നായകനായ ഒരു ചിത്രവും അമൽ നീരദിന്റെ പ്ലാനുകളിലുണ്ട്. എന്നാൽ അത് നേരത്തെ പ്രഖ്യാപിച്ച ബിലാൽ അല്ലെന്നും, മറ്റൊരു ചിത്രം ആയിരിക്കുമെന്നുമാണ് സൂചന.

അമൽ നീരദ്, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നായിരിക്കും ആ ചിത്രം നിർമ്മിക്കുക എന്നും വാർത്തകൾ പറയുന്നു. സത്യൻ അന്തിക്കാട് ഒരുക്കുന്ന ഹൃദയപൂർവം എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ വേഷമിടുന്നത്. ഇതിനു ശേഷം ദിലീപ് ചിത്രം ഭ.ഭ.ബായിലെ അതിഥി വേഷവും മഹേഷ് നാരായണന്റെ മൾട്ടി സ്റ്റാർ ചിത്രവും മോഹൻലാൽ ചെയ്യും.

“താഴത്തില്ലടാ”; വീക്കെൻഡിന് ശേഷവും ടിക്കറ്റിനായി നെട്ടോട്ടം ‘തുടരും’; ആഗോള കളക്ഷൻ റിപ്പോർട്ട് ഇതാ…

മക്കൾ സെൽവനൊപ്പം ‘ദുനിയ വിജയ്’; പുരി ജഗന്നാഥിന്റെ പാൻ ഇന്ത്യൻ ചിത്രത്തിന്റെ അപ്ഡേറ്റ്