‘ലൂക്ക’ ടീമിന്റെ പുതിയ ചിത്രത്തിൽ ‘മിണ്ടിയും പറഞ്ഞും’ ഉണ്ണി മുകുന്ദനും അപർണ്ണയും..!

‘ലൂക്ക’ എന്ന ടോവിനോ തോമസ് നായകനായ ചിത്രം ഒരുക്കിയ അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘മിണ്ടിയും പറഞ്ഞും’ പ്രഖ്യാപിച്ചു. ഉണ്ണി മുകുന്ദനും അപർണ്ണ ബാലമുരളിയും പ്രധാന കഥാപാത്രങ്ങൾ ആകുന്ന ഈ ചിത്രം സമീർ താഹിർ ആണ് നിർമ്മിക്കുന്നത്. ലൂക്കയ്ക്ക് തിരക്കഥ ഒരുക്കിയ മൃദുൽ ജോർജും അരുൺ ജോസും ആണ് ഈ ചിത്രത്തിനും തിരക്കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.
സനൽ എന്ന കഥാപാത്രത്തെ ആണ് ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അപർണ്ണ ബാലമുരളിയുടെ കഥാപാത്രത്തിന്റെ പേര് ലീന എന്നാണ്. ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഈ രണ്ട് കഥാപാത്രങ്ങളും ആണ് പ്രത്യക്ഷപ്പെടുന്നത്. ഹൃദയത്തോട് വളരെ അടുത്തു നിൽക്കുന്ന പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ:
ജാഫർ ഇടുക്കി, മാല പാർവതി, ജൂഡ് ആന്റണി ജോസഫ്, പ്രശാന്ത് മുരളി, സോഹൻ സീനുലാൽ, സഞ്ജു മധു, ഗീതി സംഗീത, ആതിര സുരേഷ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മധു അമ്പാട്ട് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. സഹനിർമ്മാണം കബീർ കൊട്ടാരം, താഖ് അഹമ്മദ് എന്നിവർ ചിത്രത്തിന്റെ സഹനിർമ്മാതാക്കൽ ആണ്. ചിത്രസംയോജനം കിരൺ ദാസ് നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്.