in , ,

ടീസറിന് പിന്നാലെ പ്രതീക്ഷ നൽകി ക്രേസിനെസ്സ് ഗാനവും; അതിമനോഹര ദൃശ്യങ്ങളുമായി മാത്യു തോമസിൻ്റെ ത്രീഡി ചിത്രം ‘ലൗലി’യിലെ ആദ്യ ഗാനം പുറത്ത്…

ടീസറിന് പിന്നാലെ പ്രതീക്ഷ നൽകി ക്രേസിനെസ്സ് ഗാനവും; അതിമനോഹര ദൃശ്യങ്ങളുമായി മാത്യു തോമസിൻ്റെ ത്രീഡി ചിത്രം ‘ലൗലി’യിലെ ആദ്യ ഗാനം പുറത്ത്…

ഈ വേനലവധിക്കാലത്ത് ത്രീഡി കാഴ്ചകളുമായി പ്രേക്ഷകർക്ക് മികച്ച സിനിമാനുഭവം നല്കാൻ തയ്യാറാകുകയാണ് ലൗലി എന്ന മാത്യു തോമസ് ചിത്രം. ദിലീഷ് കരുണാകരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ഏറ്റവും പുതിയ അപ്ഡേറ്റ് ആയി എത്തിയിരിക്കുന്നത് ചിത്രത്തിലെ ആദ്യ ഗാനമാണ്. ക്രേസിനെസ്സ് എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനം കെ എസ് ഹരിശങ്കർ ആണ് ആലപിച്ചിരിക്കുന്നത്. സുഹൈൽ കോയ രചിച്ച വരികൾക്ക് വിഷ്ണു വിജയ് സംഗീതം ഒരുക്കിയിരിക്കുന്നു.

മാത്യു തോമസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത് ഒരു ആനിമേറ്റഡ് ഈച്ചയാണ്. ഈച്ചയും മനുഷ്യരുമായുള്ള ബന്ധത്തിൻറെ കഥ പറയുന്ന ലൗലി എന്ന ഫാന്റസി കോമഡി ഡ്രാമ ത്രീഡിയിലാണ് ഒരുങ്ങുന്നത്. ഈച്ചയും മാത്യു തോമസ് അവതരിപ്പിക്കുന്ന നായകകഥാപാത്രവും തമ്മിലുള്ള രസകരമായ ബന്ധം കാണിക്കുന്ന ഇതിന്റെ ടീസർ നേരത്തെ റിലീസ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച അഭിപ്രായം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ആണിപ്പോൾ അതിമനോഹര ദൃശ്യങ്ങളുമായി ഗാനം എത്തിയിരിക്കുന്നത്. ഗാനം കാണാം:

മുഖ്യ കഥാപാത്രമായി ഒരു ആനിമേറ്റഡ് ക്യാരക്ടര്‍ എത്തുന്ന ഹൈബ്രിഡ് ചിത്രം എന്നത് കൊണ്ട് ചിത്രം ഇതിനോടകം തന്നെ പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിച്ചിട്ടുണ്ട്. ഹോളിവുഡ് ആനിമേറ്റഡ് ചിത്രങ്ങളിലെ പോലെ ഇൻഡസ്ട്രിയിലെ ഒരു പ്രമുഖ താരം തന്നെയാണ് ഈച്ച കഥാപാത്രത്തിന് ശബ്ദം നല്കിയിരിക്കുന്നതും. ‘ടമാര്‍ പഠാര്‍’ എന്ന ചിത്രത്തിന് ശേഷം ദിലീഷ് കരുണാകരന്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വലിയ ശ്രദ്ധ നേടിയിരുന്നു.

വെസ്റ്റേണ്‍ ഗട്ട്‌സ് പ്രൊഡക്ഷന്‍സിന്റെയും നേനി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റേയും ബാനറില്‍ ശരണ്യ സി. നായരും ഡോ. അമര്‍ രാമചന്ദ്രനും ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മനോജ് കെ.ജയന്‍, കെ.പി.എ.സി ലീല, ഉണ്ണിമായ പ്രസാദ്, അശ്വതി രാമചന്ദ്രൻ, പ്രശാന്ത് മുരളി, ബാബുരാജ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. സംവിധായകന്‍ ആഷിഖ് അബു കാമറ ചലിപ്പിച്ച ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കിരൺ ദാസ്. ഏപ്രിൽ നാലിന് ചിത്രം തിയേറ്ററുകളിൽ എത്തും.

ബേസിൽ ജോസഫ് തമിഴിലേക്ക്; അരങ്ങേറ്റം ശിവകാർത്തികേയൻ ചിത്രത്തിലൂടെ?

അഭ്യൂഹങ്ങൾക്ക് ഇവിടെ സ്ഥാനമില്ല, മാർച്ച് 27 ന് തന്നെ ‘എമ്പുരാൻ’ ലോകമെമ്പാടും അവതരിക്കും; ചിത്രത്തിൻ്റെ മുഴുവൻ വിവരങ്ങളും അറിയാം…