in

മമ്മൂട്ടിയും ബാലകൃഷ്ണയും നേർക്കുനേർ; തെലുഗ് ബോക്സ്ഓഫീസിൽ ഏറ്റുമുട്ടാൻ രണ്ടു താരങ്ങളും!

മമ്മൂട്ടിയും ബാലകൃഷ്ണയും നേർക്കുനേർ; തെലുഗ് ബോക്സ്ഓഫീസിൽ ഏറ്റുമുട്ടാൻ രണ്ടു താരങ്ങളും!

മുൻ ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ആർ റെഡ്ഢിയുടെ ജീവിത കഥ ആസ്പദമാക്കി ഒരുങ്ങുന്ന തെലുഗ് ചിത്രമാണ് ‘യാത്ര’. വൈ എസ് ആർ ആയി എത്തുന്നത് മലയാളത്തിന്‍റെ സ്വന്തം മമ്മൂട്ടി ആണ്. വർഷങ്ങൾക്ക് ശേഷം തെലുഗ് സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്താന്‍ ഒരുങ്ങുന്ന മമ്മൂട്ടിയ്ക്ക് വെല്ലു വിളിയുമായി അവിടുത്തെ സൂപ്പർതാരം തന്നെ എത്തും എന്നാണ് പുതിയ വാർത്ത.

തെലുഗ് സൂപ്പർതാരം ബാലകൃഷ്ണയെ ആണ് ബോക്സ് ഓഫീസിൽ മമ്മൂട്ടിയ്ക്ക് നേരിടേണ്ടി വരിക. മാത്രമല്ല രണ്ടു താരങ്ങളുടെ ചിത്രങ്ങൾക്കും സമാനതകളും ഉണ്ടെന്നതാണ് മറ്റൊരു കാര്യം. മമ്മൂട്ടി ചിത്രം പോലെ മുൻ ആന്ധ്രാ മുഖ്യമന്ത്രിയുടെ ജീവിത കഥ ആസ്പദമാക്കി ആണ് ബാലകൃഷ്ണ ചിത്രവും ഒരുങ്ങുന്നത്.

ബാലകൃഷ്ണയുടെ പിതാവും തെലുഗ് സിനിമയിലെ വലിയ സൂപ്പർസ്റ്റാറും അതെ പോലെ മുൻ മുഖ്യമന്ത്രിയും ആയിരുന്ന എൻ ടി ആറിന്‍റെ ജീവിതകഥ ആണ് ബാലകൃഷ്ണ ചിത്രം പറയുന്നത്. മമ്മൂട്ടിയുടെ യാത്രയും ബാലകൃഷ്ണ ചിത്രവും അടുത്ത വർഷം സംക്രാന്തി റീലീസ് ആയി എത്തും എന്നാണ് റിപ്പോർട്ടുകൾ. കൃഷ് ജഗർലമുടിയാണ് ബാലകൃഷ്ണ ചിത്രം സംവിധാനം ചെയ്യുന്നത്. അതേസമയം യാത്ര ഒരുക്കുന്നത് മഹി വി രാഘവും.

മമ്മൂട്ടിയുടെ യാത്രയിൽ അതിഥി താരമായി തമിഴ് സൂപ്പർതാരം സൂര്യ എത്തും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ബാലകൃഷ്ണ ചിത്രത്തിൽ റാണ ദഗ്ഗുപതി, വിദ്യാബാലൻ തുടങ്ങിയ താരങ്ങളും അണിനിരക്കും എന്നാണ് വാർത്തകൾ. എന്തായാലും തെലുഗ് സൂപ്പർതാരത്തെ നേരിട്ട് മലയാളത്തിന്‍റെ സൂപ്പർതാരം വിജയം കൈവരിക്കുമോ എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുക ആണ് ആരാധകർ.

 

സംശയം വേണ്ട, ഇത് ഭീമനും കുഞ്ഞാലി മരക്കാറിനും വേണ്ടിയുള്ള താരരാജാവിന്‍റെ പടയൊരുക്കം!

തീപാറും ‘മാമാങ്കം’ സംഘട്ടന രംഗങ്ങൾ; പരിശീലന വീഡിയോ പറയുന്നതും അത് തന്നെ!