in

മമ്മുക്കയോ ലാലേട്ടനോ; ആന്റണി വർഗീസ് ആരെ തിരഞ്ഞെടുക്കും?

മമ്മുക്കയോ ലാലേട്ടനോ; ആന്റണി വർഗീസ് ആരെ തിരഞ്ഞെടുക്കും?

മമ്മുക്കയെ ആണോ ലാലേട്ടനെ ആണോ കൂടുതൽ ഇഷ്ടം? ഈ ചോദ്യം എപ്പോഴെങ്കിലും എവിടെ വെച്ചെങ്കിലും അഭിമുഖീകരിക്കാത്ത മലയാളികൾ ഉണ്ടാവില്ല. ലോകത്തിന്‍റെ ഏതു കോണിൽ ആയാലും ഈ രണ്ടു പേരെ നെഞ്ചോട് ചേർത്ത് പിടിക്കുന്നവരാണ് മലയാളികൾ. അതിൽ തന്നെ മോഹൻലാൽ എന്ന പേര് മലയാളികൾക്ക് ഒരു വികാരം ആണെന്ന് പറയാം. കാരണം കേരളത്തിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ ആരാധകർ ഉള്ള മലയാള നടൻ ആരെന്ന ചോദ്യത്തിന് മോഹൻലാൽ എന്ന ഒരുത്തരമേ ഉള്ളു. അതോടൊപ്പം തന്നെ ഇന്ത്യയിലെ വ്യത്യസ്ത സിനിമാ ഇന്ടസ്ട്രികളിൽ ജോലി ചെയ്യുന്ന നടീനടന്മാരോടും സാങ്കേതിക പ്രവർത്തകരോടുമൊക്കെ മലയാള സിനിമയെ കുറിച്ച് ചോദിച്ചാൽ അവർ ആദ്യം പറയുന്നത് മോഹൻലാൽ എന്ന നടനോടുള്ള തങ്ങളുടെ കടുത്ത ആരാധനയെ കുറിച്ചാണ്. അതിപ്പോൾ ഇതിഹാസങ്ങളായ അമിതാബ് ബച്ചനും എസ് എസ് രാജമൗലിയും മുതൽ സൂപ്പർ താരങ്ങളായ വിജയ്, സൂര്യ, ആമിർ ഖാൻ, അല്ലു അർജുൻ തുടങ്ങി ഇങ്ങ് ജൂനിയർ ആയ താരങ്ങളിൽ വരെ എത്തി നിൽക്കുന്നു.

ഇന്ത്യൻ സിനിമാ ഇൻഡിസ്ട്രിയിൽ തന്നെ ഏറ്റവുമധികം ആരാധകരുള്ള മോഹൻലാലിന് ഇപ്പോഴിതാ മലയാളം സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് ഒരു യുവ താരത്തെ കൂടി തന്‍റെ ആരാധകരുടെ ലിസ്റ്റിലേക്ക് കിട്ടിയിരിക്കുകയാണ്. അത് മറ്റാരുമല്ല, അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്നീ രണ്ടു ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരിടവും താര പദവിയും നേടിയെടുത്ത ആന്റണി വർഗീസ് ആണ് ആ കട്ട മോഹൻലാൽ ഫാൻ.

 

 

തിരുവനന്തപുരത്തു ഒരു കോളേജിൽ അതിഥി ആയി എത്തിയ ആന്റണി വർഗീസിനോട് പതിവ് പോലെ തന്നെ അവിടുത്തെ വിദ്യാർത്ഥികളും ചോദിച്ചു, ലാലേട്ടനെ ആണോ മമ്മുക്കയെ ആണോ കൂടുതൽ ഇഷ്ടം എന്ന്. ഇങ്ങനെ ഒരു ചോദ്യം വരുമ്പോൾ ഡിപ്ലോമസി കാണിക്കുന്ന താരങ്ങളിൽ നിന്ന് വ്യത്യസ്തനായി തന്‍റെ ഇഷ്ട താരം മോഹൻലാൽ ആണെന്ന് പബ്ലിക് ആയി തന്നെ ഉറക്കെ വിളിച്ചു പറഞ്ഞു ആന്റണി വർഗീസ്. അങ്കമാലി ഡയറീസിലൂടെ പെപ്പെ ആയി പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറിയ ഈ യുവ പ്രതിഭയും താൻ ഒരു മോഹൻലാൽ ആരാധകൻ ആണെന്ന് വെളിപ്പെടുത്തിയതോടെ മോഹൻലാൽ ആരാധകരും ഹാപ്പി. ആന്റണി വർഗീസും മോഹൻലാലും ചേർന്നെടുത്ത ഒരു സെൽഫി അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

വിനീത് ശ്രീനിവാസനും ടോവിനോ തോമസും ഗൗതം മേനോനൊപ്പം; ചിത്രം അടുത്ത മാസം!

‘അങ്കിൾ ആള് അടിപൊളി ആണെല്ലോ’; മമ്മൂട്ടി ചിത്രം അങ്കിൾ രണ്ടാം ടീസർ പുറത്തിറങ്ങി!