in

ഇനി വിളയാട്ടം തെലുങ്ക് ദേശത്തിൽ; മമ്മൂട്ടി ‘ഏജന്റ്’ ടീമിന് ഒപ്പം ചേർന്നു…

ഇനി വിളയാട്ടം തെലുങ്ക് ദേശത്തിൽ; മമ്മൂട്ടി ‘ഏജന്റ്’ ടീമിന് ഒപ്പം ചേർന്നു...

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘ഭീഷ്മ പർവ്വം’ തീയേറ്ററുകളിൽ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുക ആണ്. അമൽ നീരദ് ഒരുക്കിയ ഈ മമ്മൂട്ടി ചിത്രം സോഷ്യൽ മീഡിയ ഒട്ടാകെ ചർച്ചയാവുകയും ചെയ്തു. ഭീഷ്മ പർവ്വത്തിന്റെ വിജയതിളക്കത്തിൽ നിൽക്കുന്ന മമ്മൂട്ടി മറ്റൊരു മെഗാ പ്രൊജക്റ്റിൽ ജോയിൻ ചെയ്തിരിക്കുക ആണ്.

തെലുങ്ക് ചിത്രമായ ‘ഏജന്റ്’ ആണ് മമ്മൂട്ടിയുടെ അടുത്ത വമ്പൻ ചിത്രം. സുരേന്ദർ റെഡ്‌ഡി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്തതായി അറിയിച്ചു കൊണ്ട് ട്വീറ്റ് ചെയ്ത സംവിധായകൻ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

തെലുങ്ക് സൂപ്പർസ്റ്റാർ നാഗാർജ്ജുനയുടെ മകനും നടനുമായ അഖിൽ അക്കിനേനി ആണ് ഈ ആക്ഷൻ ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്. മമ്മൂട്ടി ചിത്രത്തിൽ ഒരു മിലിറ്ററി ഓഫീസറുടെ വേഷത്തിൽ ആണ് എത്തുന്നത്. മാസങ്ങൾക്ക് മുൻപ് അണിയറപ്രവർത്തകർ പുറത്തിറക്കിയ അഖിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധേയമായിരുന്നു.

മമ്മൂട്ടിയും അഖിലും കൂടാതെ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത് സാക്ഷി വൈദ്യ ആണ്. രാമബ്രഹ്മം സുങ്കരയാണ് ചിത്രത്തിന് തിരക്കഥ രചിച്ചത്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറുകളിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. ഹിപ് ഹോപ് തമിഴയാണ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. രാഗുൽ ഹെരിയൻ ധരുമൻ ക്യാമറ കൈകാര്യം ചെയ്യുന്നു. ദേശീയ അവാർഡ് ജേതാവായ എഡിറ്റർ നവീൻ നൂലിയും ഏജന്റ് ടീമിന്റെ ഭാഗമാണ്.

“മോൺസ്റ്റർ മാസ് അല്ല, കണ്ടെന്റ് ഒറിയന്റഡ് സിനിമയാണ്”; മോഹൻലാൽ ചിത്രത്തിന്റെ വിശേഷങ്ങൾ വൈശാഖ് പങ്കുവെക്കുന്നു…

ഓപ്പണിങ്ങ് വീക്കെൻഡ് കളക്ഷനിൽ താണ്ഡവമാടി ‘ഭീഷ്മ പർവ്വം’; ബോക്സ് ഓഫീസ് റിപ്പോർട്ട്…