in

“ഇനി ഒളിച്ച് വെക്കുന്നില്ല, ദേ കണ്ടോളൂ”; ‘ഓസ്‌ലറി’ലെ മമ്മൂട്ടി ലുക്ക് പുറത്ത്…

“ഇനി ഒളിച്ച് വെക്കുന്നില്ല, ദേ കണ്ടോളൂ”; ‘ഓസ്ലറി’ലെ മമ്മൂട്ടി ലുക്ക് പുറത്ത്…

ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൻ്റെ പ്രിയ നടൻ ജയറാം മലയാളത്തിലേക്ക് തിരിച്ച് എത്തുന്ന ചിത്രമായ ‘അബ്രഹാം ഓസ്‌ലർ’ ഇന്ന് തിയേറ്ററുകളിൽ റിലീസ് ആയിരിക്കുകയാണ്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ഈ ഇമോഷണൽ ക്രൈം ഡ്രാമ ചിത്രത്തിൻ്റെ മറ്റൊരു ആകർഷണം സൂപ്പർതാരം മമ്മൂട്ടിയുടെ സാന്നിധ്യം ആണ്. ഇതിൻ്റെ സൂചനകൾ ട്രെയിലറിൽ തന്നെ നൽകിയിരുന്നു എങ്കിലും അണിയറപ്രവർത്തകർ അത് സ്ഥിതീകരിച്ചിട്ടുണ്ടായിരുന്നില്ല. ഇപ്പോളിതാ ഓസ്ലർ ടീം ഔദ്യോഗികമായി മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകായാണ്.

വന്ന് പോകുന്ന ഒരു കാമിയിയോ റോളിൽ അല്ല മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. കഥയിൽ ഏറ്റവുമധികം പ്രാധാന്യമുള്ള ഒരു കഥാപാത്രമായി തന്നെ ആണ് താരം എത്തിയത്. രണ്ടാം പകുതിയിൽ വലിയ ഇംപാക്ട് തന്നെ ഈ കഥാപാത്രത്തിന് ഉണ്ട്. അന്യഭാഷാ തിരക്കുകളിൽ നിന്ന് ജയറാം മലയാളത്തിലേക്ക് തിരിച്ച് എത്തിയ ചിത്രത്തിൽ മമ്മൂട്ടിയുടെ സാന്നിധ്യം കൂടി ചേരുമ്പോൾ അത് വലിയ ആവേശമായി മാറുകയാണ്. പോസ്റ്റർ:

ഇന്തിയാവിന്‍ മാപെരും നടികര്‍ എന്ന ക്യാപ്‌ഷൻ ആണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. പോസ്റ്റർ പങ്കുവെച്ചുകൊണ്ട് മിഥുൻ മാനുവൽ തോമസ് കുറിച്ചത് ഇങ്ങനെ: “അബ്രഹാം ഓസ്‌ലറിനെ ആവേശത്തോടെ സ്വീകരിക്കുന്ന പ്രേക്ഷകർക്കു നന്ദി. ഓസ്‌ലറിനെ  അവിസ്മരണീയമാക്കിയ ഇന്ത്യയുടെ മഹാ നടൻ മമ്മുക്കയ്ക്കു നന്ദി.”

ജയറാമിനെയും മമ്മൂട്ടിയേയും കൂടാതെ അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, സൈജു കുറുപ്പ്, ദർശനാ നായർ, ആര്യ സലിം, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസീം ജമാൽ തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജീവിതത്തിൽ വലിയ ഒരു ദുരന്തം നേരിട്ട നായക കഥാപാത്രമായ എസിപി അബ്രഹാം ഓസ്‌ലർ ഒരേ പാറ്റേണിനിൽ ഉള്ള കൊലപാതക കേസുകൾ അന്വേഷിക്കുന്നത് ആണ് കഥ.

“മഹാ നടൻ്റെ പുതിയ അവതാരത്തിൻ്റെ ആദ്യ കാഴ്ചയ്ക്ക് തയ്യാറാകൂ”; ടീസർ നാളെ…

“അതിഥിയെ കാത്ത് മനയിൽ ഭീതി പടർത്തി മമ്മൂട്ടി”; ‘ഭ്രമയുഗം’ ടീസർ…