in

“ഭീഷ്മയ്ക്ക് ഡീഗ്രേഡിങ് ഉണ്ട്, ആവേശത്തിൽ മുങ്ങി പോകുന്നതാ”, മമ്മൂട്ടി പറയുന്നു…

“ഭീഷ്മയ്ക്ക് ഡീഗ്രേഡിങ് ഉണ്ട്, ആവേശത്തിൽ മുങ്ങി പോകുന്നതാ”, മമ്മൂട്ടി പറയുന്നു…

വലിയ ആഘോഷമായി ആണ് അമൽ നീരദ് ഒരുക്കിയ മമ്മൂട്ടി ചിത്രം ‘ഭീഷ്മ പർവ്വം’ തീയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന് വലിയ രീതിയിൽ തന്നെ മികച്ച അഭിപ്രായങ്ങൾ നേടാൻ സാധിക്കുകയും ചെയ്തു. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ചിത്രം ഉയർന്നതോട് കൂടി തീയേറ്ററുകളിൽ വലിയ ആഘോഷമായി ചിത്രം മുന്നേറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

സോഷ്യൽ മീഡിയയിൽ കൂടിയുള്ള ഡീഗ്രേഡിങ് അടുത്ത കാലത്ത് വലിയ ചർച്ചയാകുന്ന ഒന്നാണ്. ഇത്തരത്തിലുള്ള ഡീഗ്രേഡിങ്ങിനെ സംബന്ധിച്ചു മമ്മൂട്ടി പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുക ആണ്. ഭീഷ്മ പർവ്വത്തിന് ഡീഗ്രേഡിങ് ഇല്ല എന്ന് ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞതിനെ തിരുത്തിയ മമ്മൂട്ടിയുടെ മറുപടി ആണ് ശ്രദ്ധ നേടുന്നത്.

ഭീഷ്മ പർവ്വത്തിന് ഡീഗ്രേഡിങ് ഒക്കെ ഉണ്ട്, ആവേശത്തിന്റെ പുറത്ത് അതൊക്കെ മുങ്ങി പോകുന്നത് ആണ് എന്നാണ് മമ്മൂട്ടി മറുപടി പറഞ്ഞത്. ആസൂത്രിതം ആയിട്ടൊന്നും ഡീഗ്രേഡിങ് നടക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ:

“ഭീഷ്മ പർവ്വത്തിന് ഡീഗ്രേഡിങ് ഒക്കെ നടക്കുന്നുണ്ട്. ആവേശത്തിന്റെ പുറത്ത് മുങ്ങി പോകുന്നതാ. ആസൂത്രിതമായി വേറെ ആരേലും ചെയ്യുന്നത് അല്ല. ആൾക്കാരുടെ ഒരോ സമീപനങ്ങൾ ആണ്. ഒരു ആവേശം കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ചെയ്യുന്നത് ആണ്. രാഷ്ട്രീയ പാർട്ടികൾ സിന്ദാബാദ് പറയുന്നത് പോലെ ഒക്കെയെ ഉള്ളൂ. അങ്ങനെ എടുത്താൽ മതി. അതൊന്നും വലിയ ഉപദ്രവകാരികൾ അല്ല. നമ്മൾ അത് ഫോളോ ചെയ്യേണ്ടത് ഇല്ല. നമ്മൾ കണ്ട് തീരുമാനിക്കാം എന്ന് വിചാരിച്ച്‌ അതിലേക്ക് വന്നു കഴിയുമ്പോ അതങ്ങ് മാറും. അതിനെ ഒക്കെ അതിജീവിക്കാൻ പറ്റും.”

“പഴയ സംവിധായകരെ വിട്ടിട്ട് പുതിയ സംവിധായകരിലേക്ക് പോകണം”, കമല്‍ മോഹന്‍ലാലിനോട് പറയുന്നു…

പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ‘ജന ഗണ മന’യുടെ റിലീസ് പ്രഖ്യാപിച്ചു…