in , ,

പ്രേമലുവിൻ്റെ വിജയത്തിന് പിന്നാലെ മമിതയ്ക്ക് തമിഴിൽ അരങ്ങേറ്റം; ‘റിബൽ’ ചിത്രത്തിലെ ഗാനം ട്രെൻഡിങ്…

“പാലക്കാട് പശ്ചാത്തലത്തിൽ തമിഴ് ചിത്രത്തിലെ പാട്ട്, നായികയായി മമിത”; ജി.വി പ്രകാശിൻ്റെ ‘റിബൽ’ സിനിമയിലെ ഗാനം ട്രെൻഡിങ്…

പ്രേമലു എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ ഹിറ്റ് നായികയായി തിളങ്ങിയ മമിത ബൈജു തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് റിബൽ. ജി വി പ്രകാശ് നായകനാകുന്ന ഈ ചിത്രത്തിലെ മൂന്നാമത്തെ ഗാനം പുറത്തിറങ്ങി ഇപ്പോൾ ട്രെൻഡിങ് ആകുകയാണ്. പാലക്കാടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനത്തിൽ കോളേജ് വിദ്യാർത്ഥികളായി ആണ് മമിതയും പ്രകാശും എത്തുന്നത്. മലയാളി പെൺകുട്ടിയായി തന്നെയാണ് മമിത അഭിനയിക്കുന്നതും.

ചക്കര മുത്തേ എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനം കമ്പോസ് ചെയ്തത് സിദ്ധു കുമാറാണ്. നവക്കരൈ നവീൻ പ്രബഞ്ചം, ഗോൾഡ് ദേവരാജ് എന്നിവർ ചേർന്ന് ആലപിച്ച ഗാനത്തിന്റെ വരികൾ വിഘ്നേഷ് രാമകൃഷ്ണ ആണ് രചിച്ചത്. നികേഷ് ആർ എസ് സംവിധാനം ചെയ്യുന്ന ‘റിബൽ’ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഒരു വിമത വിദ്യാർത്ഥിയുടെ കഥയാണ് ചിത്രം പറയുന്നത്. 1980 കളിൽ മൂന്നാറിലെ ഒരു വിമത വിദ്യാർത്ഥിയുടെ കഥയാണ് ഇതെന്ന് മൂന്നാർ സ്വദേശിയായ സംവിധായകൻ വെളിപ്പെടുത്തിയിരിക്കുന്നു.

യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. മൂന്നാറിലുള്ള തമിഴ് സംസാരിക്കുന്നവരുടെ അവകാശങ്ങൾക്കും സ്വത്വത്തിനും വേണ്ടി നിലകൊണ്ട ഒരാളെ കുറിച്ച് മുൻപ് കേട്ടറിഞ്ഞ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നതെന്ന് നികേഷ് മാധ്യമങ്ങളോട് പറഞ്ഞു. സ്റ്റുഡിയോ ഗ്രീനും തിരുകുമാരൻ എൻ്റർടെയ്ൻമെൻ്റും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് നായകൻ കൂടിയായ ജി.വി പ്രകാശാണ്. മാർച്ച് 22 ന് ആണ് റിലീസ്.

“പിള്ളേർ സീൻ മാറ്റുന്നു”; തമിഴ്നാട്ടിൽ തരംഗമായി ‘മഞ്ഞുമ്മൽ ബോയ്സ്’…

“അത്യന്തം ദാരുണമായ സംഭവങ്ങളുടെ ദൃശ്യാവിഷ്‍കാരം”; ‘തങ്കമണി’ ട്രെയിലർ പുറത്ത്, റിലീസ് മാർച്ച് 7ന്..