“ഒരു മഹാ സംഭവം വരുന്നുണ്ട്”; ‘വാലിബൻ്റെ’ ക്രിസ്മസ് പോസ്റ്റർ ഞെട്ടിക്കുന്നു…

സൂപ്പർതാരം മോഹൻലാലിൻ്റെ ഏറ്റവും പുതിയ ചിത്രമായ “നേര്” ബോക്സ് ഓഫീസിൽ നിറഞ്ഞൊടുകയാണ്. വളരെ നാളുകൾക്ക് ശേഷം ഒരു മോഹൻലാൽ ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ലഭിച്ചത് ആഘോഷമാക്കുകയാണ് മലയാളം. അതേ സമയം, ക്രിസ്മസ് ദിനത്തിൽ മോഹൻലാലിൻ്റെ അടുത്ത തിയേറ്റർ റിലീസ് ചിത്രമായ മലൈക്കോട്ടൈ വാലിബൻ്റെ ഒരു സ്പെഷ്യൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നു. ലിജോ ലോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ക്യാൻവാസ് എത്രത്തോളം വലുത് ആണെന്ന് ശരിക്കും പ്രേക്ഷകരെ അറിയിക്കുന്ന ഒരു പോസ്റ്റർ ആണ് പുറത്തുവന്നിരിക്കുന്നത്.
ശരിക്കും പ്രേക്ഷകരെ ഞെട്ടിക്കും ഈ ചിത്രം എന്ന അതിശക്തമായ സൂചനയാണ് പുതിയ പോസ്റ്റർ നൽകുന്നത്. നൂറ് കണക്കിന് ഋഷികൾക്ക് നടുവിൽ മോഹൻലാൽ ഇരിക്കുന്നത് ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ജ്ഞാനത്തിലും ശാന്തതയിലും മുഴുകിയിരിക്കുന്ന ഓരോ ഋഷികളും തല കുനിച്ച് കൈകൾ മോഹൻലാൽ ഇരിക്കുന്ന ദിശയിലേക്ക് നീട്ടിയാണ് ഇരിക്കുന്നത്. ഒരു മാസ് അപ്പീൽ തന്നെ പോസ്റ്റർ സൃഷ്ടിക്കുന്നുണ്ട്.