in

‘നീരാളി’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു; ഈ വർഷത്തെ ആദ്യ മോഹൻലാൽ ചിത്രം തിയേറ്ററുകളിലേക്ക്!

ഈ വർഷത്തെ ആദ്യ മോഹൻലാൽ ചിത്രത്തിനുള്ള കാത്തിരിപ്പ് അവസാനിക്കുന്നു; ‘നീരാളി’ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു!

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ വില്ലൻ ആയിരുന്നു മോഹൻലാലിന്‍റേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. ഈ വർഷം രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ മോഹൻലാൽ ചിത്രങ്ങൾ ഇല്ലാതെ കടന്നു പോകുക ആണ് മലയാള സിനിമ. ഇപ്പോൾ ആരാധകരെ ആവേശം കൊള്ളിച്ചു കൊണ്ട് പുതിയ മോഹൻലാൽ ചിത്രത്തിന്‍റെ റിലീസ് ഡേറ്റ് പ്രഖ്യാപനം ഉണ്ടായിരിക്കുക ആണ്.

ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന മോഹൻലാൽ ചിത്രം നീരാളിയുടെ റിലീസ് ഡേറ്റ് ആണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 12ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

മുൻപ് നീരാളി ജൂൺ 15ന് പുറത്തിറങ്ങും എന്നായിരുന്നു റിപ്പോർട്ടുകൾ വന്നിരുന്നത്. എന്നാൽ ഇപ്പോൾ ജൂലൈ 12ന് മാത്രമേ ചിത്രം റിലീസ് ആകുക ഉള്ളൂ എന്ന് ഔദ്യോഗികമായി സ്ഥിരീകരണം വന്നിരിക്കുക ആണ്.

‘നീരാളി’ എന്ന ചിത്രം ഒരു ത്രില്ലർ ആയി ആണ് ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ടീസറും ട്രെയിലറും ഗാനങ്ങളും ഒക്കെ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിന് വേണ്ടി മോഹൻലാലും ശ്രേയ ഘോഷാലും ചേർന്ന് പാടിയ അഴകേ അഴകേ എന്ന ഗാനത്തിന്‍റെ വിഡിയോയും പുറത്തുവന്നിരുന്നു. ഈ ഗാനവും ഹിറ്റ് ചാർട്ടിൽ സ്ഥാനം നേടി കഴിഞ്ഞു.

സാബു സിറിലും എത്തി; ഇന്ത്യൻ സിനിമയിലെ വിസ്മയമാകാൻ മോഹൻലാൽ – പ്രിയദർശൻ ചിത്രം!

‘ഞാന്‍ നീതിമാന്മാരെയല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതാ’; അബ്രഹാമിന്‍റെ സന്തതികള്‍ പുതിയ ടീസര്‍ എത്തി!