in

മഹാവീര്യർ: മലയാളത്തിന്റെ ആദ്യ ടൈം ട്രാവൽ ഫാന്റസി ചിത്രം ഇനി പ്രേക്ഷകരിലേക്ക്…

മഹാവീര്യർ: മലയാളത്തിന്റെ ആദ്യ ടൈം ട്രാവൽ ഫാന്റസി ചിത്രം ഇനി പ്രേക്ഷകരിലേക്ക്…

1983, ആക്ഷൻ ഹീറോ ബിജു എന്നീ ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച എബ്രിഡ് ഷൈൻ – നിവിൻ പോളി ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘മഹാവീര്യർ’. ആറ് വർഷങ്ങൾക്ക് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് ഈ ചിത്രത്തെ വലിയ പ്രതീക്ഷയോടെ ആണ് നോക്കിക്കാണുന്നത്. ഫാന്റസി ചിത്രമായി ഒരുക്കിയ ഈ സിനിമയിലൂടെ ആദ്യമായി മലയാളത്തിൽ ടൈം ട്രാവൽ കോൺസെപ്റ്റും കൊണ്ട് വരികയാണ് മഹാവീര്യർ ടീം. നിവിന് ഒപ്പം പ്രധാന വേഷത്തിൽ ആസിഫ് അലിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നാളെ ചിത്രം തീയേറ്ററുകളിൽ എത്തുമ്പോൾ എബ്രിഡ് ഷൈനും നിവിൻ പോളിയ്ക്കും പ്രേക്ഷകരോട് പറയാൻ ഉള്ളത് എന്തെന്ന് നോക്കാം. ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയാണ് നിവിൻ.

മഹാവീര്യർ പലകുറി കാണാൻ കണപ്പെടാൻ സാദ്യതയുള്ള സിനിമയാണ് എന്നും ഓരോ പ്രാവശ്യം കാണുമ്പോളും പല രീതിയിൽ വായിക്കാൻ പറ്റുന്നൊരു സിനിമാ ആയിരിക്കും എന്നും എബ്രിഡ് ഷൈൻ പറയുന്നു. ചിത്രം കാലങ്ങളെ അതിജീവിക്കും എന്ന പ്രതീക്ഷയും എബ്രിഡ് ഷൈൻ പങ്കുവെച്ചു. പേര്‍ളി മാണി ഷോയില്‍ ആണ് എബ്രിഡ് ഷൈൻ ഇക്കാര്യം പറഞ്ഞത്.

നിവിൻ ചിത്രത്തെ കുറിച്ചു പറയുന്നത് ഇങ്ങനെ: “സാധാരണ സ്ക്രിപ്റ്റ് കേട്ട് കഴിയുമ്പോൾ അഭിനയിക്കാൻ ഏത് റോൾ തിരഞ്ഞെടുക്കണം എന്നാണ് ചിന്തിക്കുക. എന്നാൽ ഇത് കേട്ടപ്പോൾ ഇതെനിക്ക് പ്രെസ്ന്റ് ചെയ്യണം, നിർമ്മിക്കണം എന്ന് തോന്നിയ സിനിമയാണ്. നമ്മുടെ ബാനറിൽ ഒരു സിനിമ വരുമ്പോൾ അതിങ്ങനെ നിലനിൽക്കുന്ന സിനിമാ ആകണം. അതെപ്പോളും നടക്കില്ല. നിലനിൽക്കുന്ന സിനിമാ എന്ന തോന്നിയ കഥയാണ് മഹാവീര്യരുടെ.”

“ഞാൻ ഇങ്ങനെ ഒരു സിനിമ കണ്ടിട്ടില്ല. 10-12 വർഷത്തെ കരിയറിൽ ഇങ്ങനെ ഒരു നറേഷൻ കേട്ടിട്ടില്ല. ഇതിന് ഒരു ഫ്രഷ്നെസ് ഉണ്ടായിരുന്നു. ഒരു പ്രേക്ഷകൻ എന്ന നിലയിൽ സിനിമ കാണുമ്പോൾ ഒരു പുതിയ അനുഭവം നൽകും. ഇപ്പോൾ എല്ലാവരും സിനിമയിൽ എന്താണ് പുതിയത് ഉള്ളത് എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുക ആണ്. മലയാളത്തിൽ നിന്ന് ഇങ്ങനെ ഒരു സിനിമ വരുന്നതിൽ അഭിമാനിക്കാം.” – നിവിൻ പറഞ്ഞു.

‘ഹൃദയ’ത്തിലെ നടൻ സംവിധായകനാകുന്നു; സുരാജും ബേസിലും സൈജുവും താരനിരയില്‍…

മാസ് ചിത്രം ഒരുക്കാൻ ദിലീഷ് പോത്തൻ; പൃഥ്വിരാജും ഫഹദും നായകന്മാർ?