in

മാസ് ചിത്രം ഒരുക്കാൻ ദിലീഷ് പോത്തൻ; പൃഥ്വിരാജും ഫഹദും നായകന്മാർ?

മാസ് ചിത്രം ഒരുക്കാൻ ദിലീഷ് പോത്തൻ; പൃഥ്വിരാജും ഫഹദും നായകന്മാർ?

റിയലിസ്റ്റിക്ക് സിനിമകൾ ഒരുക്കി വലിയ കയ്യടികൾ നേടിയ സംവിധായകൻ ആണ് ദിലീഷ് പോത്തൻ. മലയാള സിനിമയിൽ ഒരു റിയലിസ്റ്റിക്ക് തരംഗം തന്നെ സൃഷ്ടിച്ച ദിലീഷ് പോത്തൻ മൂന്ന് സിനിമകൾ ആണ് ഇതിനോടകം സംവിധാനം ചെയ്തത്. മഹേഷിന്റെ പ്രതികാരം എന്ന അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭം 2016ൽ ആണ് പുറത്തിറങ്ങിയത്. ശേഷം തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി എന്നീ ചിത്രങ്ങളും എത്തി. മൂന്ന് ചിത്രങ്ങളിലും നായകനായി എത്തിയത് ഫഹദ് ഫാസിൽ ആയിരുന്നു. ഇപ്പോളിതാ ഈ കൂട്ട്‌കെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ദ് ക്യൂവിന് നൽകിയ അഭിമുഖത്തിൽ ആണ് ഫഹദ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഒരു റിയലിസ്റ്റിക്ക് സിനിമയ്ക്ക് ആയിരിക്കില്ല ഈ കൂട്ട്കെട്ട് അടുത്തതായി ഒന്നിക്കുന്നത് എന്ന സൂചനയും ഫഹദ് നല്കിയിട്ടുണ്ട്. മാസ് ചിത്രത്തിന് ആണ് ഈ കൂട്ട്കെട്ട് ഒന്നിക്കുന്നത്. ഇതൊരു മൾട്ടിസ്റ്റാർ ചിത്രമാണോ എന്നൊരു അഭ്യൂഹവും സോഷ്യൽ മീഡിയയിൽ പരക്കുന്നുണ്ട്. ഒരു വലിയ മാസ് ചിത്രത്തിന്റെ സബ്ജക്റ്റുമായി ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും തന്നെ സമീപിച്ചു എന്ന് പൃഥ്വിരാജ് മുൻപോരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ഇതാണ് അഭ്യൂഹങ്ങൾ പരക്കാൻ കാരണമായത്.

അഭിമുഖങ്ങളിൽ ഫഹദും പൃഥ്വിരാജും വെളിപ്പെടുത്തിയത് അനുസരിച്ചു ദിലീഷ് പോത്തന്റെ മാസ് സിനിമയെ കുറിച്ച് മൂന്ന് സാധ്യതകൾ ആണ് തെളിയുന്നത്. ഒന്ന് – ഫഹദും പൃഥ്വിരാജും ഒന്നിക്കുന്ന ഒരു മൾട്ടിസ്റ്റാർ ചിത്രം. രണ്ട് – പൃഥ്വിരാജിനെ പരിഗണിച്ച ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനാകുന്നു. മൂന്ന് – പൃഥ്വിരാജിനെയും ഫഹദിനെയും നായകന്മാർ ആക്കി രണ്ട് വ്യത്യസ്ത മാസ് ചിത്രങ്ങൾ ഒരുങ്ങുന്നു. എന്തുതന്നെയായാലും ദിലീഷ് പോത്തന്റെ മാസ് ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ പ്രേക്ഷകർക്ക് കാത്തിരിക്കേണ്ടി വരും.

മഹാവീര്യർ: മലയാളത്തിന്റെ ആദ്യ ടൈം ട്രാവൽ ഫാന്റസി ചിത്രം ഇനി പ്രേക്ഷകരിലേക്ക്…

കാളിയന്റെ സംഗീതം കെജിഎഫ് പോലെ തീയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കും!