in , ,

“ശരീരം മറന്ന് ത്രസിപ്പിക്കുന്ന ആക്ഷനുമായി വിശാൽ”; ‘ലാത്തി’ ട്രെയിലർ…

“ശരീരം മറന്ന് ത്രസിപ്പിക്കുന്ന ആക്ഷനുമായി വിശാൽ”; ‘ലാത്തി’ ട്രെയിലർ…

തമിഴ് നടൻ വിശാലിനെ നായകനാക്കി നവാഗതനായ എ വിനോദ്‌കുമാർ സംവിധാനം ചെയ്യുന്ന ‘ലാത്തി’ എന്ന ചിത്രം റിലീസിന് തയ്യാറായി കഴിഞ്ഞിരിക്കുകയാണ്. വിശാൽ ഒരിക്കൽ കൂടി പോലീസ് വേഷത്തിൽ എത്തുന്ന ചിത്രം ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22ന് ആണ് തിയേറ്ററുകളിൽ എത്തുന്നത്. റിലീസിന് മുന്നോടിയായി ഈ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. മുരുകാനന്ദം എന്ന പോലീസ് കോൺസ്റ്റബിളായി വിശാൽ എത്തുന്ന ചിത്രം ഒരു പക്കാ ആക്ഷൻ പായ്ക്ക്ഡ് ത്രില്ലർ ആണെന്ന സൂചന തന്നെയാണ് ട്രെയിലർ നൽകുന്നത്.

നിർമ്മാണത്തിലിരിക്കുന്ന ഒരു ബഹുനില കെട്ടിടത്തിൽ ആണ് ചിത്രത്തിന്റെ നല്ലൊരു ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്‌ എന്നാണ് ട്രെയിലറിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്. ഈ ബഹുനില കെട്ടിടത്തിൽ വിശാൽ അവതരിപ്പിക്കുന്ന മുരുകാനന്ദവും മകനും കുടുങ്ങുകയും നിരവധി ഗുണ്ടകളെ അവിടെ വെച്ച് നേരിടേണ്ടി വരുന്ന ഒരു സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. ആക്ഷന് ഒപ്പം ഫാമിലി രംഗങ്ങളുടെ ചില കാഴ്ച്ചകളും ട്രെയിലർ സമ്മാനികുന്നുണ്ട്. പീറ്റർ ഹെയ്ൻ കൊറിയോഗ്രാഫി ചെയ്ത ആക്ഷനുകൾക്ക് ശരീരം മറന്നുള്ള പ്രകടനം ആണ് വിശാൽ കാഴ്ച്ചവെച്ചിരിക്കുന്നത് എന്ന് ട്രെയിലറിൽ നിന്ന് മനസിലാക്കാം.

സുനൈന ആണ് ഈ ചിത്രത്തിൽ വിശാലിന്റെ ഭാര്യയായി നായികാ വേഷത്തിൽ എത്തുന്നത്. പ്രഭു, മുനിഷ്കാന്ത്, എ വെങ്കിടേഷ്, വിനോദ് സാഗർ, സണ്ണി പിഎൻ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഈ ചിത്രത്തിന്റെ സംഗീതം യുവൻ ശങ്കർ രാജയും ഛായാഗ്രഹണം എം ബാലസുബ്രഹ്മണ്യവും ആണ് നിർവ്വഹിച്ചിരിക്കുന്നത്. യുവൻ വിശാലുമായി സഹകരിക്കുന്നത് ഇത് 12-ാം തവണയാണ് എന്ന പ്രത്യേകത യും ഈ ചിത്രത്തിനുണ്ട്. എൻ ബി ശ്രീകാന്താണ് ചിത്രത്തിന്റെ എഡിറ്റർ. റാണ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിനേതാക്കളായ രമണയും നന്ദയും ചേർന്ന് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ട്രെയിലർ:

“മുത്തുവേൽ പാണ്ഡ്യനായി രജനികാന്തിന്റെ പകർന്നാട്ടം”; ജയിലറിന്റെ സ്‌പെഷ്യൽ വീഡിയോ…

“സ്വാമി മാസ് ആണല്ലേ”; മരണ മാസ് ആയി ‘മാളികപ്പുറം’ ട്രെയിലർ എത്തി…