അണിയറയിലെ ‘കുറുപ്പ്’ രഹസ്യങ്ങൾ; ബി.ടി.എസ് വീഡിയോ പുറത്ത്…

കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധികൾക്ക് ശേഷം തിയേറ്ററുകൾ സജീവമായത് ദുൽഖർ സൽമാൻ പ്രധാന വേഷത്തിൽ എത്തിയ ‘കുറുപ്പ്’ എന്ന ചിത്രത്തോട് കൂടി ആണ്. ചിത്രം വലിയ രീതിയിൽ ചർച്ചയാകുകയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ ഇപ്പോൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുക ആണ്.

ചിത്രത്തിന്റെ ആശയം വന്നത് ഉൾപ്പെടെ നിരവധി കാര്യങ്ങൾ സംവിധായകനും മറ്റ് അണിയറപ്രവർത്തകരും ഉൾപ്പെടെ ഉള്ളവർ ഈ വീഡിയോയിൽ വെളിപ്പെടിത്തുന്നു. സ്ക്രീനിൽ കണ്ട തിയേറ്റർ അനുഭവത്തിലേക്ക് ഈ ചിത്രത്തെ ഒരുക്കിയതിന് പിന്നിലുള്ള ശ്രമങ്ങൾ എല്ലാം തന്നെ അണിയറപ്രവർത്തകർ ഈ വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

മിസ്റ്ററി ചിത്രം ഒരുക്കണം എന്നത് തന്റെ ഒരു ആഗ്രഹം ആയിരുന്നു എന്നും അതിന് കുറുപ്പിന്റെ കഥയേക്കാൾ മികച്ച ഒരു ഓപ്ഷൻ വേറെയില്ല എന്നും സംവിധായകൻ ശ്രീനാഥ് പറയുന്നു. 35 വർഷങ്ങൾക്ക് മുൻപ് ഒരേ ആശുപത്രയിൽ ഒരേ സമയം ആയിരുന്നു ശ്രീനാഥിന്റെ അമ്മയും ചാക്കോയുടെ ഭാര്യയും ബെഡ്ഡുകളുടെ വ്യത്യാസത്തിൽ ആശുപത്രിയിൽ പ്രസവത്തിനായി കിടന്നിരുന്നത്. വളർന്ന് വന്നത് ആ കുടുംബത്തിന്റെ കഥകൾ കേട്ട് ആണെന്നും ഈ ഒരു സംഭവം മനസിൽ ഉണ്ടായിരുന്നു എന്നും ശ്രീനാഥ് ഓർമ്മിക്കുന്നു.
പിന്നീട് സിനിമ ചെയ്യാൻ തുടങ്ങിയപ്പോൾ ഈ ഒരു സബ്ജെക്റ്റിനെ പറ്റി കൂടുതൽ റീസേർച്ച് ചെയ്ത് കുറുപ്പിനെ പറ്റി പഠിച്ചപ്പോൾ ചാക്കോ എന്നത് കുറുപ്പിന്റെ ജീവിതത്തിലെ ഒരു ചാപ്റ്റർ മാത്രം ആണെന്നും അതിലും വലിയ സംഭവങ്ങൾ ആ ലൈഫിൽ ഉണ്ടായിരുന്നു എന്നും മനസിലായി. അങ്ങനെ ഇത് കുറുപ്പിനെ കുറിച്ചുള്ള സിനിമയായി മാറി എന്ന് ശ്രീനാഥ് പറയുന്നു. ഇത്തരത്തിൽ സിനിമയെ കുറിച്ചുള്ള നിരവധി വിശേഷങ്ങൾ സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഓരോത്തരും ഈ വീഡിയോയിൽ വെളിപ്പെടുത്തുന്നണ്ട്.
വീഡിയോ കാണാം:
അതേ സമയം, ബോക്സ് ഓഫീസിൽ ചിത്രം മികച്ച പ്രകടനം കാഴ്ചവച്ചു 50 കോടി ക്ലബ്ബിൽ എത്തുന്ന ആദ്യ ദുൽഖർ ചിത്രം എന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. കേരളത്തിന് പുറത്തും ചിത്രത്തിന് വൻ സ്വീകാര്യത ആണ് ലഭിച്ചത്.


