in

‘അബ്രഹാമിന്‍റെ സന്തതികൾ’ സംവിധായകൻ ഷാജി പാടൂരിന്‍റെ രണ്ടാമത്തെ ചിത്രത്തിലും നായകൻ മമ്മൂട്ടി!

‘അബ്രഹാമിന്‍റെ സന്തതികൾ’ സംവിധായകൻ ഷാജി പാടൂരിന്‍റെ രണ്ടാമത്തെ ചിത്രത്തിലും നായകൻ മമ്മൂട്ടി!

ഇരുപതിലേറെ വർഷങ്ങളായി സിനിമാ മേഖലയിൽ സജീവം ആണെങ്കിലും ഷാജി പാടൂറിന്‍റെ ആദ്യ സംവിധാന സംരംഭം സംഭവിച്ചത് ഈ വർഷം ആയിരുന്നു. ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ ആയി വർഷങ്ങളുടെ പരിചയസമ്പത്ത് ഉള്ള ഷാജി പാടൂർ സാക്ഷാൽ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി അബ്രഹാമിന്‍റെ സന്തതികൾ എന്ന ചിത്രം ഒരുക്കി അരങ്ങേറ്റം ഗംഭീരവും ആക്കി. ഇപ്പോൾ ഷാജി തന്‍റെ രണ്ടാം ചിത്രം ഒരുക്കാൻ പോകുന്നു എന്നാണ് സൂചന.

മമ്മൂട്ടിയെ തന്നെ ആണ് ഷാജി പാടൂർ രണ്ടാമത്തെ ചിത്രത്തിലും നായകനാകുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഒരു നവാഗതൻ ആണെന്നാണ് സൂചന. എന്നാൽ ഔദ്യോധികമായ ഒരു സ്ഥിരീകരണവും ഇത് സംബന്ധിച്ചു ഇതുവരെ ഉണ്ടായിട്ടില്ല.

ഷാജി പാടൂർ

ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രം സംവിധാനം ചെയ്തു അരങ്ങേറ്റം നടത്തിയ ഹനീഫ് അദേനി ആയിരുന്നു ഷാജി പാടൂരിന്‍റെ ആദ്യ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. വർഷങ്ങൾക്ക് മുൻപ് തന്നെ മമ്മൂട്ടിയുടെ ഡേറ്റ് കിട്ടിയിരുന്നെങ്കിലും മികച്ച ഒരു തിരക്കഥയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് ഹനീഫ് അദേനിയിൽ എത്തുക ആയിരുന്നു. ഹാൻഎഫ് ഒരുക്കിയ ദി ഗ്രേറ്റ് ഫാദറിന്‍റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ കൂടിയായിരുന്നു ഷാജി.

ഷാജി പാടൂർ പുതിയ മമ്മൂട്ടി ചിത്രത്തിന്‍റെ പ്രീ പ്രൊഡക്ഷൻ ജോലികളിലേക്ക് കടന്നതായും ചില റിപ്പോർട്ടുകൾ ഉണ്ട്. എന്തായാലും ഈ പ്രൊജക്റ്റിന്‍റെ സ്ഥിരീകരണത്തിനും ഔദ്യോഗിക പ്രഖ്യാപനത്തിനുമായി പ്രതീക്ഷയോടെ കാത്തിരിക്കുക ആണ് ആരാധകർ.

‘കായംകുളം കൊച്ചുണ്ണി’ ഓഡിയോ ലോഞ്ചും ട്രെയിലറും ജൂലൈ ഒൻപതിന്; മോഹൻലാലും കമൽ ഹാസനും എത്തും!

പൃഥ്വിരാജും പാർവതിയും ഒന്നിച്ച ‘മൈ സ്റ്റോറി’ ജൂലൈ ആറിന് എത്തുന്നു!