in , ,

തമിഴ് പെൺകുട്ടിയെ മൽസരിച്ച് പ്രണയിച്ച് അർജുൻ അശോകനും സംഘവും; ‘തലവര’യിലെ ആദ്യഗാനം പുറത്ത്

തമിഴ് പെൺകുട്ടിയെ മൽസരിച്ച് പ്രണയിച്ച് അർജുൻ അശോകനും സംഘവും; ‘തലവര’യിലെ ആദ്യഗാനം പുറത്ത്

സംവിധായകനും എഡിറ്ററുമായ മഹേഷ് നാരായണൻ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘തലവര’യിലെ ആദ്യ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. അർജുൻ അശോകൻ നായകനാവുന്ന ചിത്രത്തിലെ ‘കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്’ എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. പുതുമയുള്ള ഈണവും രസകരമായ ദൃശ്യാവിഷ്കാരവും കൊണ്ട് ഗാനം ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.

ഒരു തമിഴ് പെൺകുട്ടിയുടെ പിന്നാലെ പ്രണയാഭ്യർത്ഥനയുമായി നടക്കുന്ന നാല് സുഹൃത്തുക്കളെയാണ് ഗാനരംഗത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇലക്ട്രോണിക് കിളിയുടെ സംഗീതത്തിന് മുത്തു വരികൾ എഴുതിയിരിക്കുന്നു. മണികണ്ഠൻ അയ്യപ്പനൊപ്പം സംഗീത സംവിധായകനായ ഇലക്ട്രോണിക് കിളിയും ചേർന്നാണ് ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത്.

അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ‘തലവര’യുടെ നിർമ്മാണം ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബെക്കറും മൂവിംഗ് നരേറ്റീവ്സിൻ്റെ ബാനറിൽ മഹേഷ് നാരായണനും ചേർന്നാണ് നിർവഹിക്കുന്നത്. ചിത്രം സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. അർജുൻ അശോകനൊപ്പം രേവതി ശർമ്മയാണ് നായികയായി എത്തുന്നത്.

അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സോഹൻ സീനുലാൽ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. സംവിധായകൻ അഖിൽ അനിൽകുമാർ തന്നെയാണ് ചിത്രത്തിൻ്റെ കഥയും ഒരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്ന് തിരക്കഥയെഴുതിയ ചിത്രത്തിൻ്റെ ഛായാഗ്രഹണം അനിരുദ്ധ് അനീഷാണ്. രാഹുൽ രാധാകൃഷ്ണൻ എഡിറ്റിംഗും മിഥുൻ ചാലിശ്ശേരി കലാസംവിധാനവും നിർവഹിക്കുന്നു.

കോസ്റ്റ്യും: അക്ഷയ പ്രസന്നൻ, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ കുര്യൻ, സൗണ്ട് ഡിസൈൻ: ചാൾസ്, സൗണ്ട് മിക്സ്: വിഷ്ണു സുജാതൻ, ഗാനരചന: മുത്തു, ടിറ്റോ പി തങ്കച്ചൻ, ഡിഐ: ലിജു പ്രഭാകർ, വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ്.എക്സ്, സ്റ്റണ്ട്: മാഫിയ ശശി, മഹേഷ് മാത്യു, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റാം പാർത്ഥൻ, ഫിനാൻസ് കൺട്രോളർ: ഉദയൻ കപ്രശ്ശേരി, സ്റ്റിൽസ്: അജി മസ്കറ്റ്, ഡിസൈൻസ്: യെല്ലോടൂത്ത്സ്, പിആർഒ: ആതിര ദിൽജിത്ത്

പ്രഭാസിന്റെ ‘രാജാ സാബി’ൽ ഞെട്ടിക്കാൻ സഞ്ജു ബാബ; താരത്തിന്റെ ലുക്ക് ജന്മദിനത്തിൽ പുറത്ത്