in

‘വരുന്നത് കുറുവച്ചനല്ല, കുര്യച്ചൻ’; നായകന്റെ പേരിൽ മാറ്റവുമായി ‘കടുവ’…

‘വരുന്നത് കുറുവച്ചനല്ല, കുര്യച്ചൻ’; നായകന്റെ പേരിൽ മാറ്റവുമായി ‘കടുവ’…

‘കടുവ’ സിനിമയിലെ നായകന്റെ പേരായ ‘കടുവാകുന്നേൽ കുറുവച്ചൻ’ എന്നതിന് പകരം മറ്റൊരു പേര് ഉപയോഗിക്കാൻ സെൻസർ ബോർഡ് നിർദ്ദേശം നൽകി. പരാതിക്കാരനായ കുരുവിനാക്കുന്നേൽ കുറുവച്ചന്റെ ജീവിതകഥയല്ല ചിത്രമെന്നും അദ്ദേഹത്തെ മോശമായി ചിത്രീകരിക്കുന്ന ഒന്നും തന്നെ ചിത്രത്തിൽ ഇല്ലെന്നും സെൻസർ ബോർഡ്. പരാതി പരിശോധിച്ച് തീരുമാനം എടുക്കാൻ കോടതി സെൻസർ ബോർഡിന് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ ആണ് സെൻസർ ബോർഡിന്റെ ഉത്തരവ്.

154 മിനിറ്റ് 46 സെക്കൻഡ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. യൂഎ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിലെ ഒരു സീൻ പോലും ഒഴിവാക്കുകയോ ഡയലോഗ് മ്യൂട്ട് ചെയ്യുകയോ ചെയ്തിട്ടില്ല എന്ന് മനോരമ ഓൺലൈനിനോട് തിരക്കഥാകൃത്ത് ജിനു എബ്രഹാം പറഞ്ഞു. ‘കടുവാകുന്നേൽ കുറുവച്ചൻ’ എന്ന പേരിന് പകരമായി ‘കടുവാകുന്നേൽ കുര്യച്ചൻ’ എന്ന പേരാണ് ചിത്രത്തിൽ നായകകഥാപത്രത്തിന് ഉപയോഗിക്കുന്നത് എന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്. ചിത്രത്തിന്റെ മലയാളം പതിപ്പ് ജൂലൈ 7ന് എത്തും. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകൾ ആകട്ടെ ജൂലൈ 8ന് ആണ് എത്തുന്നത്.

“തടസ്സങ്ങൾ നീങ്ങി, തൂണ് പിളർന്നും വരും”; കടുവ ജൂലൈ 7ന്…

മഹാ പ്രതിഭകളുടെ സംഗമം; എംടിയുടെ ‘ഓളവും തീരവും’ ചിത്രീകരണം ആരംഭിച്ചു…