in , ,

കതക് തകർത്ത് ആക്ഷൻ ഹീറോ സുരേഷ് ഗോപി; കാവൽ ടീസർ…

കതക് തകർത്ത് ആക്ഷൻ ഹീറോ സുരേഷ് ഗോപി; കാവൽ ടീസർ…

സൂപ്പർതാരം സുരേഷ് ഗോപിയുടെ തിരിച്ചു വരവ് ചിത്രം കാവൽ റിലീസിന് ഒരുങ്ങുക ആണ്. ആരാധകർ കാത്തിരിക്കുന്ന ആ പഴയ ആക്ഷൻ ഹീറോയെ കാവലിലൂടെ തിരിച്ചു കിട്ടും എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രതീക്ഷ. ആ പ്രതീക്ഷ ശരി വെക്കുന്നത് ആയിരുന്നു ചിത്രത്തിന്റെ ട്രെയിലർ.

ഇപ്പോളിതാ റിലീസിന് ദിവസങ്ങൾ ബാക്കി നിൽക്കെ ചിത്രത്തിന്റെ ഒരു ടീസറും പുറത്ത് വന്നിട്ടുണ്ട്. 46 സെക്കന്റ് ദൈര്‍ഖ്യം ഉള്ള ടീസറിൽ ആരാധകരെ ആവേശം കൊള്ളിക്കുന്ന ആക്ഷൻ സീനും ഉണ്ട്. കതക് തകർത്ത് വരുന്ന ആക്ഷൻ ഹീറോയെ ആണ് ടീസറിന്റെ അവസാന ഭാഗത്ത്‌ കാണാൻ കഴിയുന്നത്.

ടീസർ കാണാം:

മമ്മൂട്ടി ചിത്രമായ കസബയിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം നടത്തിയ നിതിൻ രഞ്ജി പണിക്കർ ആണ് കാവൽ ഒരുക്കുന്നത്. കുടുംബ പ്രേക്ഷകരെ കൂടി ആകർഷിക്കുന്ന തരത്തിലുള്ള ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും നിതിൻ ആണ്.

ഗുഡ് വിൽ എന്റർടൈന്മെന്റിസിന്റെ ബാനറിൽ ജോബി ജോർജ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിതിന്റെ ആദ്യ ചിത്രം കസബ നിർമ്മിച്ചതും ജോബി ആയിരുന്നു. ക്യാമറ കൈകാരം ചെയ്തിരിക്കുന്നത് നിഖിൽ എസ് പ്രവീൺ ആണ്. രഞ്ജിൻ രാജ് ആണ് സംഗീത സംവിധാനം.

എഡിറ്റിംഗ് നിർവഹിച്ചത് മൻസൂർ ആണ്. ട്രെയിലർ കട്ട്സ് ഡോൺ മാക്സ് തയ്യാറാക്കിയപ്പോൾ പോസ്റ്ററുകൾ ഡിസൈൻ ചെയ്തത് ഓൾഡ് മോൻങ് ആണ്. കാവൽ 25ന് തിയേറ്ററുകളിൽ എത്തും.

അണിയറയിലെ ‘കുറുപ്പ്’ രഹസ്യങ്ങൾ; ബി.ടി.എസ് വീഡിയോ പുറത്ത്…

എണ്ണി തുടങ്ങിക്കൊള്ളൂ, ഇന്നേക്ക് പത്താം നാൾ ‘മരക്കാർ’ മഹോത്സവം..!