in , ,

വിന്റേജ് റൊമാൻസുമായി ദുൽഖറും ഭാഗ്യശ്രീയും; ‘കാന്ത’യിലെ ‘പനിമലരേ’ ഗാനം പുറത്ത്

വിന്റേജ് റൊമാൻസുമായി ദുൽഖറും ഭാഗ്യശ്രീയും; ‘കാന്ത’യിലെ ‘പനിമലരേ’ ഗാനം പുറത്ത്

ദുൽഖർ സൽമാൻ നായകനാകുന്ന ബഹുഭാഷാ ചിത്രം ‘കാന്ത’യിലെ ആദ്യ ഗാനം റിലീസായി. ദുൽഖറും നായിക ഭാഗ്യശ്രീ ബോർസെയും ഒന്നിക്കുന്ന ‘പനിമലരേ’ എന്ന പ്രണയാർദ്രമായ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഝാനു ചന്റർ ആണ് ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത്. ദുൽഖറിന്റെ ജന്മദിനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേഫേറർ ഫിലിംസും പ്രമുഖ തെന്നിന്ത്യൻ താരം റാണ ദഗ്ഗുബതിയുടെ സ്പിരിറ്റ് മീഡിയയും കൈകോർത്ത് നിർമ്മിക്കുന്ന ചിത്രം എന്ന നിലയിൽ ‘കാന്ത’ പ്രഖ്യാപന സമയം മുതൽ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിലൂടെ ആഗോളതലത്തിൽ ശ്രദ്ധേയനായ സെൽവമണി സെൽവരാജ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവർ ചേർന്നാണ് നിർമ്മാണം.

1950-കളിലെ മദ്രാസിന്റെ പശ്ചാത്തലത്തിൽ രണ്ട് വലിയ കലാകാരന്മാർക്കിടയിൽ ഉടലെടുക്കുന്ന സംഘർഷങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. കല, പ്രണയം, ഈഗോ, വൈകാരികത എന്നിവയ്ക്ക് ഒരുപോലെ പ്രാധാന്യം നൽകിയാണ് ‘കാന്ത’യുടെ കഥ പുരോഗമിക്കുന്നത്. മലയാളത്തിൽ ഒരുപിടി മികച്ച സിനിമകൾ നിർമ്മിച്ച വേഫേറർ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ അന്യഭാഷാ ചിത്രം കൂടിയാണിത്.

തമിഴിൽ ഒരുങ്ങുന്ന ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദർശനത്തിനെത്തും. ബ്ലോക്ക്ബസ്റ്റർ വിജയമായി മാറിയ തെലുങ്ക് ചിത്രം ‘ലക്കി ഭാസ്കറി’ന് ശേഷം ദുൽഖർ നായകനായി എത്തുന്ന ചിത്രം കൂടിയാണ് ‘കാന്ത’. ഡാനി സാഞ്ചസ് ലോപ്പസ് ഛായാഗ്രഹണവും ലെവെലിൻ ആന്റണി ഗോൺസാൽവേസ് എഡിറ്റിംഗും നിർവഹിക്കുന്നു. രാമലിംഗം (കലാസംവിധാനം), പൂജിത തടികൊണ്ട, സഞ്ജന ശ്രീനിവാസ് (വസ്ത്രാലങ്കാരം) എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

അർജുൻ അശോകൻ ചിത്രം ‘തലവര’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി; റിലീസ് ഓഗസ്റ്റ് 15-ന്

ഫെഫ്ക പി.ആർ.ഒ യൂണിയനിൽ പുതിയ നേതൃത്വം; എബ്രഹാം ലിങ്കൺ പ്രസിഡന്റ്, അജയ് തുണ്ടത്തിൽ സെക്രട്ടറി