in ,

“ആവേശമാകാൻ രജിനികാന്തിന് ഒപ്പം മോഹൻലാലും”; ‘ജയിലർ’ സ്‌പെഷ്യൽ വീഡിയോ പുറത്ത്…

‘ജയിലർ’ റിലീസ് പ്രഖ്യാപിച്ച് സ്‌പെഷ്യൽ വീഡിയോ പുറത്ത്…

സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ജയിലറിന്റെ റിലീസ് പ്രഖ്യാപിച്ച് ഒരു സെപ്ഷ്യൽ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് നിർമ്മാതാക്കൾ. നെൽസൺ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓഗസ്റ്റ് 10ന് ആണ് റിലീസ് ചെയ്യുക. രജനികാന്ത് ചിത്രം എന്നതിനപ്പുറം മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.

റിലീസ് പ്രഖ്യാപിച്ച് പുറത്തിറക്കിയ വീഡിയോ കട്ട്സിൽ ശിവരാജ് കുമാറിന്റെയും മോഹൻലാലിന്റെയും രംഗങ്ങളും മിന്നിമായുന്നുണ്ട്. ജാക്കി ഷ്രോഫ്, സുനിൽ, രമ്യ കൃഷ്ണൻ, വിനായകൻ, മിർണ മേനോൻ, തമന്ന, വസന്ത് രവി, നാഗ ബാബു, യോഗി ബാബു, ജാഫർ സാദിഖ്, കിഷോർ, ബില്ലി മുരളി, സുഗുന്തൻ, കരാട്ടെ കാർത്തി, മിഥുൻ, അർഷാദ്, മാരിമുത്തു, നമോ നാരായണ, റിഥ്വിക് , അനന്ത്, ശരവണൻ, അറന്തങ്കി നിഷ, മഹാനടി ശങ്കർ, കലൈ അരശൻ തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വീഡിയോ:

പണം വാരിയോ മമ്മൂട്ടിയുടെ ‘ഏജന്റ്’; ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് ഇതാ…

‘2018’ എത്തി, ബോക്സ് ഓഫീസ് ഉഷാറായി; കളക്ഷൻ റിപ്പോർട്ട്…