in

രജനികാന്തിൻ്റെ ‘ജയിലർ’ ഇനി മലയാളത്തിലും; ഒടിടി റിലീസ് പ്രഖ്യാപിച്ചു…

രജനികാന്തിൻ്റെ ‘ജയിലർ’ ഇനി മലയാളത്തിലും; ഒടിടി റിലീസ് പ്രഖ്യാപിച്ചു…

ഓഗസ്റ്റ് 10ന് തിയേറ്ററുകളിൽ എത്തിയ ജയിലർ എന്ന രജനികാന്ത് ചിത്രം ഇപ്പോളും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനങ്ങൾ തുടരുക ആണ്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം കേരള ബോക്സ് ഓഫീസിൽ വമ്പൻ നേട്ടമാണ് സ്വന്തമാക്കിയത്. ആദ്യമായി കേരള ബോക്സ് ഓഫീസിൽ 50 കോടിയിൽ അധികം ഗ്രോസ് കളക്ഷൻ നേടുന്ന തമിഴ് ചിത്രം എന്ന നേട്ടമാണ് ജയിലർ നേടിയത്. സൂപ്പർതാരം മോഹൻലാലിൻ്റെ അതിഥി വേഷം ഈ ചിത്രത്തിൻ്റെ ഈ റെക്കോർഡ് നേട്ടത്തിൽ പ്രധാന പങ്ക് വഹിച്ചു.

ഇപ്പോളിതാ മലയാളി പ്രേക്ഷകർക്ക് കൂടുതൽ സന്തോഷകരമാകുന്ന വാർത്തയാണ് പുറത്തുവരുന്നത്. ജയിലർ സിനിമയുടെ മലയാള പതിപ്പ് കൂടി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ഒടിടി റിലീസ് ആയി പ്രൈം വീഡിയോ ആണ് മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ ജയിലറിനെ റിലീസ് ചെയ്യിക്കുന്നത്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ സെപ്റ്റംബർ 7ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.

അതേസമയം, ഷാരൂഖ് ഖാൻ ചിത്രമായ ജവാൻ തിയേറ്റർ റിലീസ് ആയി എത്തുന്നതും സെപ്റ്റംബർ 7ന് ആണ്. അറ്റ്ലി സംവിധാനം ചെയ്ത ഈ ചിത്രത്തിൻ്റെ ട്രെയിലർ ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്യുകയും മികച്ച അഭിപ്രായങ്ങൾ നേടുകയും ചെയ്തിരുന്നു. ജയിലർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിച്ച ശ്രീ ഗോകുലം മൂവീസ് തന്നെയാണ് ജവാൻ്റെയും വിതരണക്കാർ.

കത്തനാറുടെ ലോകത്തിന്റെ ആദ്യ കാഴ്ചകൾ അമ്പരപ്പിക്കും; വീഡിയോ എത്തി…

‘കിംഗ് ഓഫ് കൊത്ത’യിലെ കലാപക്കാരാ വീഡിയോ ഗാനം എത്തി…