in

“ആരാധകവൃന്ദത്തെ കോരിത്തരിപ്പിക്കാനൊ അവാര്‍ഡുകൾക്കായി ഒരു ഓഫ് ബീറ്റോ ചെയ്തില്ല”; മോഹൻലാലിന് കയ്യടിച്ച് പ്രശസ്ത സംവിധായകൻ

“ആരാധകവൃന്ദത്തെ കോരിത്തരിപ്പിക്കാനൊ അവാര്‍ഡുകൾക്കായി ഒരു ഓഫ് ബീറ്റോ ചെയ്തില്ല”; മോഹൻലാലിന് കയ്യടിച്ച് പ്രശസ്ത സംവിധായകൻ

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ബറോസ് എന്ന ചിത്രം തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കുട്ടികൾക്കായി ഒരുക്കിയ ഒരു ത്രീഡി ഫാന്റസി ചിത്രമാണ് ബറോസ്. ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണമാണ് വരുന്നതെങ്കിലും കുട്ടികൾക്കും കുടുംബങ്ങൾക്കും ചിത്രം സ്വീകാര്യമായെന്നാണ് ആദ്യ റിപ്പോർട്ടുകൾ പറയുന്നത്.

ഇപ്പോഴിതാ സംവിധായകൻ മോഹൻലാലിന് പ്രശംസയുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സംവിധായകനായ സാജിദ് യഹിയ. ഇടി, മോഹൻലാൽ, ഖൽബ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള സാജിദ് യഹിയ തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത് ഇപ്രകാരം, “‘ബറോസ്’ എന്ന ചിത്രം സംവിധാനം ചെയ്തതിന്‍റെ പേരില്‍ സോഷ്യൽ മീഡിയിലെ നല്ലൊരു ശതമാനം പേരും മോഹൻലാലിനെ നിഷ്കരുണം കൊത്തിവലിക്കുന്നത് കണ്ടു. വേഷപ്പകര്‍ച്ചകൊണ്ട് വിസ്മയിപ്പിച്ച അയാള്‍ക്ക് സംവിധായകന്‍റെ കുപ്പായം ചേരില്ലെന്നും, സംവിധാനം അറിയില്ലെന്നും വിമര്‍ശിക്കുന്ന സോകോള്‍ഡ് ബുദ്ധിജീവികള്‍ തൊട്ട്… കേവലം ഫാനിസത്തിന്‍റെ പേരില്‍ കിടന്ന് നിലവിളിക്കുന്നവര്‍ വരെ അതില്‍പ്പെടും. അവരെ തിരുത്താനോ സിനിമയെ പൊക്കാനോ ഒന്നുമല്ല ഈ കുറിപ്പ്.. ബറോസിന്‍റെ വിജയ പരാജായത്തിന്‍റെ കണക്കെടുക്കാനുമല്ല.

ഒരേ ഒരു പോയിന്‍റ് പറയാന്‍ മാത്രം.. കഴിഞ്ഞ 44 വര്‍ഷമായി മലയാള സിനിമയില്‍ നിലനില്‍ക്കുന്നൊരാള്‍. നിലനില്‍ക്കുകയെന്നാല്‍ ഒരു ജനതയുടെ മുഴുവന്‍ വീര നായകനായി നിലനില്‍ക്കുന്നയാള്‍. അയാള്‍ തന്‍റെ ആദ്യ സംവിധാനം സംരഭത്തിനായി തിരഞ്ഞെടുത്തത് ‘ബറോസ്’ പോലൊരു പൂര്‍ണ്ണമായും കുട്ടികള്‍ക്കുള്ള സിനിമയാണെന്നത് തീര്‍ത്തും അഭിനന്ദനീയം തന്നെയല്ലെ..? അയാള്‍ക്ക് വേണമെങ്കില്‍ ആരാധകവൃന്ദത്തെ കോരിത്തരിപ്പിക്കാനുള്ള ഒരു മാസ് മസാല സിനിമയെടുക്കാമായിരുന്നു, അവാര്‍ഡുകള്‍ വാരിക്കൂട്ടാനായൊരു ഓഫ് ബീറ്റ് സിനിമയെടുക്കാമായിരുന്നു. അതിനൊന്നും മുതിരാതെ.. മാസിനും വയലന്‍സിനും ചോരക്കളികള്‍ക്കും മാത്രം കയ്യടികിട്ടുന്ന ഇക്കാലത്ത് ഒരു ലൈറ്റ് ഹാര്‍ട്ട് ഫീല്‍ഗുഡ് ഫാന്‍റസി ജോണറിന് അദ്ദേഹം അറ്റെംറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മോഹൻലാൽ എന്ന സംവിധായകന് നമ്മള്‍ കയ്യടിച്ചേ മതിയാകു!”

ലോകത്തെല്ലാവരെയും തൃപ്തിപ്പെടുത്തുന്ന സിനിമയെടുക്കാന്‍ മാര്‍ട്ടിന്‍ സ്കോര്‍സേസിക്കും സ്റ്റീവന്‍ സ്പില്‍ബര്‍ഗിനും വരെ കഴിഞ്ഞിട്ടില്ല എന്നും പിന്നെയാണോ ആദ്യ സിനിമയുമായി വരുന്ന ഒരു സംവിധായകന് എന്നും സാജിദ് യഹിയ കൂട്ടിച്ചേർക്കുന്നു.

‘വ്യസനസമ്മേതം ബന്ധുമിത്രാദികളു’മായി ‘വാഴ’ നിർമ്മാതാക്കൾ; ചിത്രീകരണം പൂർത്തിയായി

“ജോർജിനെ പോലെയല്ല മാർക്കോ, ഏതറ്റം വരെയും അവൻ പോകും”; കോരിത്തരിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി സക്സസ് ട്രെയിലർ പുറത്ത്…