in

പ്രേമലു തരംഗം ആവർത്തിക്കാൻ നസ്‌ലെൻ – ഗിരീഷ് എ ഡി കൂട്ടുകെട്ട്; ‘ഐ ആം കാതലൻ’ റിലീസ് നവംബർ 7 ന്

പ്രേമലു തരംഗം ആവർത്തിക്കാൻ നസ്‌ലെൻ – ഗിരീഷ് എ ഡി കൂട്ടുകെട്ട്; ‘ഐ ആം കാതലൻ’ റിലീസ് നവംബർ 7 ന്

മലയാളത്തിലെ നൂറ് കോടി ക്ലബ് ചിത്രങ്ങളിൽ ഒന്നായ ‘പ്രേമലു’വിന് ശേഷം ഗിരീഷ് എ ഡി – നസ്‌ലെൻ ടീം വീണ്ടും ഒന്നിക്കുന്ന ‘ഐ ആം കാതലൻ’ നവംബർ 7 ന് തിയേറ്ററുകളിൽ എത്തും.’തണ്ണീർ മത്തൻ ദിനങ്ങൾ’, ‘സൂപ്പർ ശരണ്യ’ എന്നീ സൂപ്പർ ഹിറ്റുകളും മലയാളത്തിന് നല്കിയിട്ടുള്ള ഗിരീഷ് എ ഡി – നസ്‌ലെൻ ടീം ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും, ‘പൂമരം’, ‘എല്ലാം ശരിയാകും’, ‘ഓ മേരി ലൈല’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവരും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. സഹനിർമ്മാണം ടിനു തോമസ്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തീയേറ്ററുകളിൽ വിതരണം ചെയ്യുന്നത്.

അനിഷ്‌മ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത് ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം, എന്നിവരാണ്. പ്രശസ്ത നടനായ സജിൻ ചെറുകയിൽ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ശരൺ വേലായുധൻ, എഡിറ്റിംഗ് നിർവഹിച്ചത് ആകാശ് ജോസഫ് വർഗീസ്, സംഗീതമൊരുക്കിയത് സിദ്ധാർത്ഥ പ്രദീപ് എന്നിവരാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.

കലാസംവിധാനം – വിവേക് കളത്തിൽ, വസ്ത്രാലങ്കാരം – ധന്യ ബാലകൃഷ്ണൻ , മേക്കപ്പ് – സിനൂപ് രാജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ – മനോജ് പൂങ്കുന്നം, ഫിനാൻസ് കൺട്രോളർ – അനിൽ ആമ്പല്ലൂർ, മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷൻ ഡ്രീം ബിഗ് ഫിലിംസ്, ഡിജിറ്റൽ പ്രൊമോഷൻ- ഒബ്സ്ക്യൂറ, പിആർ ഒ – ശബരി.

മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ കാണാൻ ഇനിയും കാത്തിരിക്കണം; ‘ബസൂക്ക’ റിലീസ് 2025 ജൂണിൽ?

വീണ്ടും നായക വേഷത്തിൽ അൽത്താഫ് സലീം; ‘മന്മഥൻ’ ടൈറ്റിൽ പോസ്റ്റർ പുറത്ത്…