ലാലേട്ടനൊപ്പം പുലി എങ്കിൽ മമ്മൂക്കയ്ക്ക് ഒപ്പം ഉള്ളത് സിംഹം; സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക് പോസ്റ്റ് വൈറൽ!

0

ലാലേട്ടനൊപ്പം പുലി എങ്കിൽ മമ്മൂക്കയ്ക്ക് ഒപ്പം ഉള്ളത് സിംഹം; സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക് പോസ്റ്റ് വൈറൽ!

 

കാത്തിരിപ്പുകൾ അവസാനിപ്പിച്ചു മാസ്റ്റർപീസ് തീയേറ്ററുകളിൽ എത്തി. അജയ് വാസുദേവ് ഒരുക്കിയ മമ്മൂട്ടിയുടെ ഈ മാസ്സ് എന്റെർറ്റൈനെറിൽ സന്തോഷ് പണ്ഡിറ്റും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി സോഷ്യൽ മീഡിയയിൽ സജീവം ആണ് സന്തോഷ് പണ്ഡിറ്റ്. പുലിമുരുകൻ ബാഹുബലി ഉൾപ്പെടെ ഉള്ള ചിത്രങ്ങളുടെ കളക്ഷൻ മാസ്റ്റർപീസ് തകർക്കും എന്ന് സന്തോഷ് പണ്ഡിറ്റ് മുൻപ് പ്രവചിച്ചിരുന്നു. മറ്റു റിലീസുകൾ മാറ്റി വെക്കുന്നത് ആണ് നല്ലത് എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ മറ്റൊരു രസകരമായ പോസ്റ്റും ആയി സന്തോഷ് പണ്ഡിറ്റ് എത്തിയിരിക്കുന്നു.

തന്‍റെ പ്രവചനങ്ങൾ ചിലപ്പോൾ തെറ്റിയേക്കാം കാലാവസ്ഥ പ്രവചനങ്ങൾ വരെ തെറ്റുന്നില്ലേ അതിൽ കാര്യമില്ല എന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. റെക്കോർഡ് തകർത്തില്ലെങ്കിൽ മറ്റൊരു മാസ്സ് ചിത്രം റെക്കോർഡ് തകർക്കും എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഇതൊക്കെ ഒരു സ്പോർട്സ്മാൻ സ്പിരിറ്റിൽ മാത്രം കാണണേ എന്ന് ഫേസ്ബുക് കുറിപ്പിൽ സന്തോഷ് പണ്ഡിറ്റ് പറയുന്നു. പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെ – “പുലിമുരുകനിൽ ലാലേട്ടനൊപ്പം കൂട്ടിന് പുലി ഉണ്ടായിരുന്നു എങ്കിൽ മാസ്റ്റർപീസിൽ മമ്മൂക്കക്കൊപ്പം കൂട്ടായി സിംഹമുണ്ട് മക്കളെ… ശേ.. ആ സിംഹം ആരാണെന്നു ചോദിക്കല്ലേ… അത് ഞാൻ തന്നെ.”

എന്തായാലും സന്തോഷ് പണ്ഡിറ്റിന്‍റെ ഈ ഫേസ്ബുക് പോസ്റ്റ് വൈറൽ ആകുക ആണ്.

പോസ്റ്റിന്‍റെ പൂർണം രൂപം വായിക്കാം:

 

 

മാസ്റ്റർപീസിൽ ശങ്കരൻകുട്ടി എന്ന കഥാപാത്രത്തെ ആണ് സന്തോഷ് പണ്ഡിറ്റ് അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here