in

മെഗാ ഹിറ്റ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’ ഇനി ഒടിടിയിൽ; സ്‌ട്രീമിംഗ്‌ തുടങ്ങുന്നു…

മെഗാ ഹിറ്റ് ചിത്രം ‘ജയ ജയ ജയ ജയ ഹേ’ ഇനി ഒടിടിയിൽ; സ്‌ട്രീമിംഗ്‌ തുടങ്ങുന്നു…

ഈ വർഷത്തെ മെഗാ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘ജയ ജയ ജയ ജയ ഹേ’ ഡിജിറ്റൽ റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തുകയാണ്. ഡിസംബർ 22ന് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യും എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇന്ന് രാത്രി 12 മണിയോട് കൂടി തന്നെ ചിത്രം ഡിസ്‌നി+ ഹോട്ട്സ്റ്റാറിൽ സ്‌ട്രീം ചെയ്തു തുടങ്ങും. നവാഗതനായ വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ദർശന രാജേന്ദ്രനും ബേസിൽ ജോസഫും ആയിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമാവുകയും ലോങ് റൺ നേടുകയും ചെയ്തു. ഈ ചിത്രത്തിന്റെ ഒടിടി റിലീസിനായി പ്രേക്ഷകർ വളരെയധികം കാത്തിരിക്കുമ്പോൾ ആണ് ചിത്രം എത്തുന്നത്.

വിവാഹിതയായി എത്തുന്ന ഒരു പെൺകുട്ടി പുതിയ കുടുംബത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ആണ് നർമ്മത്തിലൂടെ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. ദർശനയും ബേസിലും ആയിരുന്നു ഭാര്യാഭർത്താക്കന്മാർ ആയി എത്തിയത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, ആനന്ദ് മന്മഥൻ, ശീതൾ സക്കറിയ, മഞ്ജു പിള്ള, നോബി മാർക്കോസ്, സുധീർ പറവൂർ തുടങ്ങിയവർ ആണ് മറ്റ് വേഷങ്ങളിൽ അഭിനയിച്ചത്. ബബ്ലു അജു ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് ആയിരുന്നു അങ്കിത് മേനോൻ സംഗീതം ഒരുക്കിയത്. ജോൺകുട്ടി ആണ് എഡിറ്റർ. പ്രൊമോ വീഡിയോ:

മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ൽ കൊടുങ്കാറ്റ്‌ ആവാൻ സ്നേഹ; ഫസ്റ്റ് ലുക്ക് പുറത്ത്…

സിഗ്നേച്ചർ പോസുമായി ഷാരൂഖ്, സ്റ്റൈലിഷായി ദീപികയും; പത്താനിലെ പുതിയ ഗാനം പുറത്ത്…