‘വിക്രം’ ചിത്രത്തിലെ വിജയ്-ഫഹദ് കഥാപാത്രങ്ങളുടെ പേരും വൺ ലൈനും പുറത്ത്…
കമൽ ഹാസനെ നായകനാക്കി ലോകേഷ് കനാഗരാജ് ഒരുക്കുന്ന ‘വിക്രം’ തീയേറ്ററുകളിൽ എത്താൻ ഇനി ദിവസങ്ങൾ മാത്രം ആണ് ബാക്കിയുള്ളത്. കമൽ ഹാസന് ഒപ്പം പ്രധാന കഥാപാത്രങ്ങളായി മക്കൾ സെൽവൻ വിജയ് സേതുപതിയും മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും അഭിനയിക്കുന്ന ചിത്രത്തിൽ തമിഴ് സൂപ്പർതാരം സൂര്യയും ഒരു ഒരു അതിഥി വേഷത്തിലൂടെ സാന്നിധ്യം അറിയിക്കും. വലിയ ഒരു താര നിര അണിനിരക്കുമ്പോൾ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയും കഥയെ പറ്റിയും ഒക്കെ വലിയ ആകാംഷ ആണ് പ്രേക്ഷകരിൽ നിറയുന്നത്.
ഇപ്പോളിതാ ചിത്രത്തിൽ പ്രധാന താരങ്ങളായ ഫഹദ് ഫാസിലും വിജയ് സേതുപതിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുക ആണ് അണിയറപ്രവർത്തകർ. കൂടാതെ ചിത്രത്തിന്റെ വൺ ലൈനും പുറത്തുവന്നിട്ടുണ്ട്. അമർ എന്ന കഥാപാത്രമായി ആണ് ഫഹദ് ഫാസിൽ എത്തുന്നത്. വിജയ് സേതുപതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ആകട്ടെ സന്താനം എന്നും. ഈ രണ്ട് വിവരങ്ങളും ഔദ്യോഗികമായി തന്നെ അണിയറപ്രവർത്തകർ പുറത്തുവിട്ടത് ആണ്.
ചിത്രത്തിന്റെ വൺ ലിനിനെ സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. പിവിആർ സിനിമാസിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ ആണ് വിക്രമിന്റെ വൺ ലൈൻ പുറത്തുവിട്ടത്. തട്ടികൊണ്ട് പോയ ഒരു സർക്കാർ ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ഇറങ്ങി തിരിക്കുന്ന ഒരു വിരമിച്ച പോലീസ് ഉദ്യോഗസ്ഥനെ കുറിച്ചാണ് ഈ ചിത്രം എന്നത് ആണ് വൺ ലൈൻ. എന്ത് തന്നെയായാലും, ചിത്രം വലിയ രീതിയിലുള്ള ഹൈപ്പ് ആണ് പ്രേക്ഷകർക്ക് ഇടയിൽ സൃഷ്ടിച്ചിട്ടുള്ളത്. പ്രേക്ഷകരുടെ ഈ പ്രതീക്ഷ ഒക്കെയും ടിക്കറ്റ് റിസർവേഷനിലും ബുക്കിങ്ങിലും എല്ലാം പ്രതിഫലിക്കുന്നും ഉണ്ട്. ജൂൺ മൂന്നിന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.