ക്യൂട്ട് ഫോട്ടോഷൂട്ട്: പുഞ്ചിരിയോടെ ജൂനിയർ ചാക്കോച്ചൻ, ഫോട്ടോഗ്രാഫറായി മെഗാസ്റ്റാറും…!

ജനിച്ച നാൾ മുതൽ സൂപ്പർസ്റ്റാർ ആണെന്ന് പറയാം കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്ക്. കുഞ്ഞ് ഇസഹാക്കിന്റെ ചിത്രങ്ങൾക്ക് ഒക്കെയും വലിയ സ്വീകാര്യത ആണ് ആരാധകർക്ക് ഇടയിൽ ലഭിക്കുന്നത്. ഒരു ജൂനിയർ ചാക്കോച്ചൻ തന്നെയാണ് ഇസഹാക്ക്. ഇപ്പോളിതാ ഒരു മെഗാ ഫോട്ടോഗ്രാഫർ തന്നെ ഇസഹാക്കിന്റെ ചിത്രമെടുക്കാൻ എത്തിയിരിക്കുക ആണ്. മറ്റാരുമല്ല, സാക്ഷാൽ മെഗാസ്റ്റാർ മമ്മൂട്ടി തന്നെ.
ഫോട്ടോഗ്രാഫർ ആയി മെഗാസ്റ്റാർ മമ്മൂട്ടി ക്യാമറയിൽ ചിത്രങ്ങൾ പകർത്തുമ്പോൾ പുഞ്ചിരിയോടെ പോസ് ചെയ്യുക ആണ് ഇസഹാക്ക്. ഇരുവരെയും ചേർത്ത് ചിത്രമെടുത്തത് ചാക്കോച്ചൻ ആണ്. അദ്ദേഹം ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു കുറിച്ചത് ഇങ്ങനെ:
“മെഗാ എമ്മിന്റെ ലെൻസ് ഇസ്സുവിനെ പിടികൂടുന്നു, ഇരുവരെയും മെഗാ എമ്മിന്റെ ഒരു ആരാധകന്റെ (ഞാൻ തന്നെ) ലെൻസും പിടികൂടുന്നു”, ഇൻസ്റ്റാഗ്രാമിൽ കുഞ്ചാക്കോ ബോബൻ കുറിച്ചു. എന്തായാലും ഈ ക്യൂട്ട് ഫോട്ടോഷോട്ട് ആരാധകർ ഏറ്റെടുക്കുകയും വലിയ ഹിറ്റ് ആകുകയും ആണ്.