in

എമ്പുരാൻ അപ്ഡേറ്റ്സ്: ട്രെയിലർ ലോഞ്ച് ഇവൻ്റ് നാളെ മുംബൈയിൽ, തമിഴ്നാട്ടിൽ ശ്രീ ഗോകുലം മൂവീസ് ചിത്രം എത്തിക്കും…

എമ്പുരാൻ അപ്ഡേറ്റ്സ്: ട്രെയിലർ ലോഞ്ച് ഇവൻ്റ് നാളെ മുംബൈയിൽ, തമിഴ്നാട്ടിൽ ശ്രീ ഗോകുലം മൂവീസ് ചിത്രം എത്തിക്കും…

മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ അപ്ഡേറ്റ്സ് കാത്തിരിക്കുന്നവർക്ക് മുന്നിലേക്ക് ഇന്നും വലിയ സർപ്രൈസുകൾ തന്നെയാണ് എത്തിയിരിക്കുന്നത്. മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ചിത്രം എത്തുമ്പോൾ തമിഴ്നാട്ടിലെ തിയേറ്ററുകളിൽ ചിത്രം വിതരണം ചെയ്യുക ചിത്രത്തിന്റെ നിർമ്മാണ പങ്കാളികൾ കൂടിയായ ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് തന്നെയാണ്.

കൂടാതെ, നാളെ (മാർച്ച് 20 ന്) ഉച്ചയ്ക്ക് 1.08 ന് ചിത്രത്തിന്റെ ട്രെയിലർ ഓൺലൈനിൽ റിലീസ് ചെയ്യും. ഇതിന് മുന്നോടിയായി അന്നുതന്നെ മുംബൈയിൽ ട്രെയിലർ ലോഞ്ച് ഇവൻ്റ് നടക്കും. മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ, ഗോകുലം ഗോപാലൻ, ആന്റണി പെരുമ്പാവൂർ എന്നിവർ ഈ ചടങ്ങിൽ പങ്കെടുക്കും.

മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായെത്തുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസ്, ആശിർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. മുരളി ഗോപി തിരക്കഥയെഴുതിയ ഈ മാസ്സ് ചിത്രം മാർച്ച് 27 ന് ഇന്ത്യൻ സമയം രാവിലെ 6 മണിക്ക് ഇന്ത്യയിലും ലോകമെമ്പാടും പ്രദർശനത്തിനെത്തും.

തമിഴ്നാടിന് പുറമേ പാൻ ഇന്ത്യൻ തലത്തിലും വമ്പൻ കമ്പനികളാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദിൽ രാജുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീ വെങ്കടേശ്വര ക്രിയേഷൻസ് ആന്ധ്രാ/തെലുങ്കാന സംസ്ഥാനങ്ങളിൽ വിതരണം ചെയ്യുമ്പോൾ, അനിൽ തടാനി നേതൃത്വം നൽകുന്ന എ എ ഫിലിംസ് ആണ് ചിത്രം നോർത്ത് ഇന്ത്യയിൽ എത്തിക്കുന്നത്. കർണാടകയിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ കന്നഡയിലെ വമ്പൻ സിനിമാ നിർമ്മാണ വിതരണ കമ്പനിയായ ഹോംബാലെ ഫിലിംസാണ്.

2019 ൽ എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി റിലീസ് ചെയ്യുന്ന എമ്പുരാൻ മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ്. മോഹൻലാൽ നായകനായി അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ്‌ ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും. ഗൾഫ്, യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ വിദേശ മാർക്കറ്റുകളിൽ ഇതിനോടകം ചിത്രത്തിൻ്റെ ബുക്കിംഗ് ആരംഭിക്കുകയും റെക്കോർഡ് പ്രീ സെയിൽസ് നേടുകയും ചെയ്തിട്ടുണ്ട്.

സുജിത് വാസുദേവാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റിംഗ് അഖിലേഷ് മോഹനും കലാസംവിധാനം മോഹൻദാസും നിർവഹിക്കുന്നു. സ്റ്റണ്ട് സിൽവയാണ് ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത്. നിർമൽ സഹദേവാണ് ക്രിയേറ്റിവ് ഡയറക്ടർ.

ചിറകുവെച്ച് പറന്ന് മാത്യു തോമസ്, ഒപ്പം നായികയായ ഈച്ചയും; ‘ലൗലി’യിലെ രണ്ടാം ഗാനം ‘ബബിൾ പൂമൊട്ടുകൾ’ പുറത്ത്

“തിരിച്ച് വരൂ, നിങ്ങളുടെ നാടിനെ, ദൈവത്തിൻ്റെ സ്വന്തം നാടിനെ രക്ഷിക്കാൻ”; പറഞ്ഞതിലും നേരത്തെ ‘എമ്പുരാൻ’ ട്രെയിലർ എത്തി…