in

“ഇത് പുതിയ തുടക്കം”; ‘ആകാശം ലോ ഒക താര’ എന്ന തെലുങ്ക് ചിത്രം പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ…

“ഇത് പുതിയ തുടക്കം”; ‘ആകാശം ലോ ഒക താര’ എന്ന തെലുങ്ക് ചിത്രം പ്രഖ്യാപിച്ച് ദുൽഖർ സൽമാൻ…

പാൻ ഇന്ത്യൻ താരമായി വളർന്ന മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാൻ വീണ്ടും ഒരു വമ്പൻ തെലുങ്ക് ചിത്രവുമായി എത്തുന്നു. വ്യത്യസ്തമായ കഥപറച്ചിലിനും സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട സംവിധായകൻ പവൻ സാദിനേനിയുമായി ആണ് ദുൽഖർ ഒന്നിക്കുന്നത്. ഇന്ന് ദുൽഖർ സൽമാന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്നു.

ചിത്രത്തിന്റെ ടൈറ്റിൽ വെളിപ്പെടുത്തികൊണ്ട് ആകർഷകമായ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് പുറത്തിറങ്ങി. ‘ആകാശം ലോ ഒക താര’ എന്നാണ് ചിത്രത്തിൻറെ ടൈറ്റിൽ. ആകാശത്തിലെ ഒരു നക്ഷത്രം എന്ന് അർത്ഥം വരുന്നത് ആണ് ഈ ടൈറ്റിൽ. പുതിയ തുടക്കം എന്ന കാപ്ഷൻ നല്കിയാണ് ദുൽഖർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. പോസ്റ്റർ:

തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവർ ഒന്നിച്ചു അവതരിപ്പിക്കുന്ന ഈ ചിത്രം സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് ആണ് നിർമ്മിക്കുന്നത്. ചിത്രത്തെക്കുറിചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്ത് വിടും. തെലുങ്ക് കൂടാതെ തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി ‘ആകാശം ലോ ഒക താര’ പ്രേക്ഷകരുടെ മുന്നിലെത്തും. പി ആർ ഓ ശബരി

‘ഉറി’ സംവിധായകന്റെ പുതിയ ചിത്രത്തിൽ അണിനിരക്കുന്നത് വൻ താരനിര; വമ്പൻ പ്രഖ്യാപനം…

“പറവയാകുകിൽ വൻ പരുന്തായി മാറണം”; ദുൽഖറിൻ്റെ ‘ലക്കി ഭാസ്കർ’ ടൈറ്റിൽ ട്രാക്ക് പുറത്ത്…