in

തനി കാസർഗോഡൻ ഗാനവുമായി ജാസി ഗിഫ്റ്റ്, വീഡിയോ പുറത്ത്; ധ്യാനിന്റെ ത്രില്ലർ ‘പാർട്നേഴ്സ്’ ജൂൺ 28ന്…

തനി കാസർഗോഡൻ ഗാനവുമായി ജാസി ഗിഫ്റ്റ്, വീഡിയോ പുറത്ത്; ധ്യാനിന്റെ ത്രില്ലർ ‘പാർട്നേഴ്സ്’ ജൂൺ 28ന്…

ധ്യാന്‍ ശ്രീനിവാസനും കലാഭവൻ ഷാജോണും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘പാർട്നേഴ്സ്’ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. നവാഗതനായ നവീൻ ജോൺ സംവിധാനം ചെയ്യുന്ന ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം നിർമ്മിക്കുന്നത് കൊല്ലപ്പള്ളി ഫിലിംസിന്‍റെ ബാനറില്‍ ദിനേശ് കൊല്ലപ്പള്ളിയാണ്. ഈ ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. മനോരമ മ്യൂസിക്ക് ആണ് ഗാനം പുറത്തിറക്കിയത്.

‘കുംഭപുഴ താണ്ടിവരും തെന്നൽ ചായും നാടാണേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ രചിച്ചത് ബി.കെ ഹരിനാരായണൻ ആണ്. പ്രകാശ് അലക്സ് ആണ് സംഗീത സംവിധാനം നിർവഹിച്ചത്. ജാസി ഗിഫ്റ്റ് ഗാനം ആലപിച്ചിരിക്കുന്നു. സംപ്ത സംഗമഭൂമിയായ കാസർഗോഡ് ജില്ലയിലെ വിവിധ ഭാഷകൾ, സംസ്കാരങ്ങൾ എന്നിങ്ങനെ പൂർണ്ണമായും കാസർഗോഡിനെ വിവരിക്കുന്ന ഗാനമാണിത്. വീഡിയോ:

ജൂൺ 28ന് തീയേറ്റർ റിലീസിനെത്തുന്ന ‘പാർട്നേഴ്സ്’ എന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹരിപ്രസാദ്, പ്രശാന്ത് കെ വി, നവീൻ ജോൺ എന്നിവര്‍ ചേര്‍ന്നാണ്. 1989ല്‍ കാസര്‍ഗോഡ് കർണ്ണാടക അതിർത്തി ഗ്രാമത്തിൽ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് അണിയറക്കാര്‍ പറയുന്നു.

‘പിച്ചെെക്കാരൻ’ എന്ന തമിഴ് ചിത്രത്തിലൂടെ രംഗത്തെത്തിയ സാറ്റ്‌ന ടൈറ്റസ് ആണ് ചിത്രത്തിലെ നായിക. സഞ്ജു ശിവറാം, അനീഷ് ഗോപാൽ, ദിനേശ് കൊല്ലപ്പള്ളി, ഹരീഷ് പേരാടി, ശ്രീകാന്ത് മുരളി, രാജേഷ് ശർമ്മ, ഡോ: റോണി, നീരജ ശിവദാസ്, ദേവിക രാജേന്ദ്രൻ, വൈഷ്ണവി, തെലുങ്ക് താരം മധുസൂദന റാവു എന്നിവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ഛായാഗ്രഹണം: ഫൈസല്‍ അലി. എഡിറ്റിംഗ്: സുനില്‍ എസ് പിള്ള. ബി കെ ഹരിനാരായണന്‍റെ വരികള്‍ക്ക് പ്രകാശ് അലക്സ് ആണ് സംഗീതം പകരുന്നത്.

കോ പ്രൊഡ്യൂസർ: ആൻസൺ ജോർജ്, കലാസംവിധാനം: സുരേഷ് കൊല്ലം, മേക്കപ്പ്: സജി കൊരട്ടി, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സതീഷ് കാവിൽകോട്ട, പ്രൊജക്റ്റ് ഡിസൈനർ: ബാദുഷ എന്‍ എം, ചീഫ് അസോസിയിയേറ്റ് ഡയറക്ടർ: അരുൺ ലാൽ കരുണാകരൻ, അസോസിയിയേറ്റ് ഡയറക്ടർ: മനോജ് പന്തയിൽ, ഡിസ്ട്രിബ്യൂഷൻ: ശ്രീപ്രിയ കംബയിൻസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: രാംദാസ് മാത്തൂർ, ഡിസൈൻസ്: ഷിബിൻ സി ബാബു എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സൂര്യയുടെ ഹിറ്റ് ചിത്രത്തിന്റെ റീമേക്കുമായി അക്ഷയ് കുമാർ; ‘സർഫിറ’ ട്രെയിലർ ശ്രദ്ധ നേടുന്നു…

നിവിന്‍ പോളിയുടെ മാസ് ആക്ഷൻ ചിത്രത്തിലേക്ക് നായികയെ തേടുന്നു…