“രായൻ ഫസ്റ്റ് ലുക്ക് പുറത്ത്”; കിടിലൻ മേക്ക് ഓവറിൽ ധനുഷ്, ഒപ്പം കാളിദാസും സുൻദീപും…
തെന്നിന്ത്യൻ സൂപ്പതാരം ധനുഷ് നായകനാകുന്ന അൻപതാം ചിത്രത്തിൻ്റെ ടൈറ്റിൽ വെളിപ്പെടുത്തി കൊണ്ട് ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. രായൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അതി ഗംഭീര മേക്ക് ഓവറിൽ ധനുഷ് പ്രത്യക്ഷപ്പെട്ടിരിക്കുന്ന പോസ്റ്ററിൽ താരത്തിൻ്റെ ഇരു വശത്തുമായി കാളിദാസ് ജയറാമിനെയും സുൻദീപ് കിഷനെയും കൂടി സാന്നിധ്യം അറിയിക്കുന്നുണ്ട്. തീവ്രമായ നോട്ടത്തോടെ ആണ് മൂന്ന് താരങ്ങളും ഈ പോസ്റ്ററിൽ മുഖം കാണിച്ചിരിക്കുന്നത്.
D50 എന്ന താത്കാലിക പേരിൽ അറിയപ്പെടുന്ന ഈ ചിത്രം ധനുഷ് തന്നെ ആണ് സംവിധാനം ചെയ്യുന്നതും. രചനയും ധനുഷ് തന്നെ. സൺ പിക്ചേഴ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ എസ് ജെ സൂര്യയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നിത്യ മേനോൻ, അപർണ ബാലമുരളി, അനിഖ സുരേന്ദ്രൻ, വരലക്ഷ്മി ശരത്കുമാർ എന്നിവരും ചിത്രത്തിൻ്റെ താരനിരയിൽ ഉണ്ട്. ഫസ്റ്റ് ലുക്ക്:
2017 ൽ പവർ പാണ്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു ധനുഷ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. നിലവിൽ, രായൻ എന്ന ഈ ചിത്രം കൂടാതെ ‘നിലവുക്ക് എൻ മേൽ എന്നാടി കോപം’ എന്നൊരു ചിത്രം കൂടി ധനുഷിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്നുണ്ട്. റൊമാൻ്റിക് ഡ്രാമ ആയി ഈ ചിത്രത്തിൽ പവിഷ്, അനിഖ സുരേന്ദ്രൻ, മാത്യൂ തോമസ്, പ്രിയ വാര്യർ, വെങ്കിടേഷ് മോഹൻ, രമ്യ രംഗനാഥൻ എന്നിവർ ആണ് താരങ്ങളായി എത്തുന്നത്.
English Summary: D50 titled as Raayan First Look Poster released