in , ,

റിലീസിന് മുന്നോടിയായി ‘കൊറോണ പേപ്പേഴ്സി’ന്റെ പുതിയ ട്രെയിലർ പുറത്ത്…

റിലീസിന് മുന്നോടിയായി ‘കൊറോണ പേപ്പേഴ്സി’ന്റെ പുതിയ ട്രെയിലർ പുറത്ത്…

ഷെയ്ൻ നിഗമിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കൊറോണ പേപ്പേഴ്സിന്റെ പുതിയ ട്രെയിലർ പുറത്തിറങ്ങി. നാളെ റിലീസിന് (ഏപ്രിൽ 6) തയ്യാറാകുന്നതിന് മുന്നോടിയായി ആണ് പുതിയ ട്രെയിലർ എത്തിയിരിക്കുന്നത്. 1 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഷെയ്ൻ നിഗമിനെ കൂടാതെ ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം നടത്തിയ ഗായത്രി ശങ്കർ ആണ് നായിക.

ഫോർ ഫ്രെയിംസിന്റെ ബാനറിൽ പ്രിയദർശൻ തന്നെ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ രചിച്ചതും അദ്ദേഹം തന്നെയാണ്. ശ്രീ ഗണേഷിന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ഈ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിദ്ധിഖ്, ഹന്ന റെജി കോശി, ജീൻ പോൾ ലാൽ, സന്ധ്യ ഷെട്ടി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് താരങ്ങൾ. ട്രെയിലർ:

“മോഹൻലാൽ ഡേറ്റും നൽകി, ചർച്ചയ്ക്കായി ഇടയ്ക്കിടെ വീട്ടിലും എത്തി”; നസീറിന്റെ മകന്റെയും ബന്ധുവിന്റെയും അഭിമുഖങ്ങൾ (വീഡിയോ)…

കാത്തിരിപ്പ് അവസാനിപ്പിച്ച് ‘രോമാഞ്ചം’ ഒടിടിയിൽ എത്തി…