in

‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകൻ നായകനാകുന്നു; കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ‘കമ്മ്യൂണിസ്റ്റ് പച്ച’ ഫസ്റ്റ് ലുക്ക് പോസ്റ്റർ..

‘സുഡാനി ഫ്രം നൈജീരിയ’ സംവിധായകൻ നായകനാകുന്നു; കണ്ടം ക്രിക്കറ്റി​ന്റെ കഥയുമായി ‘കമ്മ്യൂണിസ്റ്റ് പച്ച’ ഫസ്റ്റ് ലുക്ക് പോസ്റ്റർ..

സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ സിനിമയിലൂടെ ദേശീയ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ സംവിധായകൻ സക്കരിയ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ‘കമ്മ്യൂണിസ്റ്റ് പച്ച അഥവാ അപ്പ’. നവാ​ഗതനായ ഷമീം മൊയ്തീൻ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. കണ്ടം ക്രിക്കറ്റ് കളി പശ്ചാത്തലമാക്കി ആണ് ഈ ചിത്രം ഒരുക്കുന്നത്. ജനുവരി മൂന്നിന് ചിത്രം തിയേറ്ററുകളിൽ എത്തും.

കാലികപ്രാധാന്യമുള്ള വിഷയങ്ങളെ സറ്റയറിലൂടെ കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ അൽത്താഫ് സലിം, നസ്ലിൻ ജമീല സലീം, സജിൻ ചെറുകയിൽ, സരസ ബാലുശ്ശേരി, രഞ്ജി കൺകോൾ, വിജിലേഷ്, ബാലൻ പാറക്കൽ, ഷംസുദ്ദീൻ മങ്കരത്തൊടി, അശ്വിൻ വിജയൻ, സനന്ദൻ, അനുരൂപ്, ഹിജാസ് ഇക്ബാൽ, വിനീത് കൃഷ്ണൻ, അനിൽ. കെ, കുടശ്ശനാട്‌ കനകം തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

ഹരിത പ്രൊഡക്ഷ​ൻസി​ന്റെ ബാനറിൽ സൽവാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷാഫി കോറോത്ത് നിർവ്വഹിക്കുന്നു. ആഷിഫ് കക്കോടി തിരക്കഥ സംഭാഷണം എഴുതുന്നു. നിഷാദ് അഹമ്മദ് എഴുതിയ വരികൾക്ക് ശ്രീഹരി നായർ സംഗീതം പകരുന്നു. ഗോവിന്ദ് വാസന്ത, ബെന്നി ഡയാൽ, ഡി.ജെ ശേഖർ, ചിത്ര എന്നിവരാണ് ​ഗായകർ. ദേശീയ അവാർഡ് ജേതാവായ അനീസ് നാടോടി കലാസംവിധാനം നിർവ്വഹിക്കുന്നു.

എഡിറ്റിംഗ്-നിഷാദ് യൂസഫ്,പ്രൊഡക്ഷൻ കൺട്രോളർ-ഗിരീഷ് അത്തോളി, ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം,വസ്ത്രാലങ്കാരം- ഇർഷാദ് ചെറുക്കുന്ന്, സൗണ്ട് ഡിസൈൻ-പി.സി വിഷ്ണു, മേക്കപ്പ്- റബീഷ് ബാബു .പി, ആർട്ട്സ്-അസീസ് കരുവാരക്കുണ്ട്, സ്റ്റിൽസ്- അമൽ സി. സദർ, കൊറിയോഗ്രാഫി- ഇംതിയാസ് അബൂബക്കർ, വി എഫ് എക്സ്-എഗ്ഗ് വൈറ്റ് വി.എഫ്.എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ഹാരിസ് റഹ്മാൻ,ഡി. ഐ-മാഗസിൻ മീഡിയ, ടൈറ്റിൽ ഡിസൈൻ- സീറോ ഉണ്ണി, ഡിസൈൻ-യെല്ലോ ടൂത്ത്. പി ആർ ഒ-എ എസ് ദിനേശ്.

“എന്താ ഇവിടെ, വൈ യു കെയിം”; എമ്പുരാൻ സെറ്റിലെ അവസാന ദിവസം പൃഥ്വിരാജിനെ അമ്പരിപ്പിച്ച് സുപ്രിയയുടെ സർപ്രൈസ് വിസിറ്റ്…

വെറൈറ്റി ഗെറ്റപ്പിൽ അർജുൻ അശോകൻ, ഒപ്പം ബാലുവും അനശ്വരയും; ‘എന്ന് സ്വന്തം പുണ്യാളൻ’ ജനുവരി റിലീസിന്, സെക്കൻ്റ് ലുക്ക് എത്തി