അഡ്വാൻസ് ബുക്കിംഗിൽ കോടികളുടെ കിലുക്കം, ട്രെയിലറിന് 10 മില്യൺ കാഴ്ചകൾ; ഹൈപ്പോടെ ‘കോബ്ര’ വരുന്നു…
ചിയാൻ വിക്രമിനെ നായകനാക്കി ആർ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ‘കോബ്ര’ തിയേറ്റർ റിലീസിന് തയ്യാറായി കഴിഞ്ഞിരിക്കുക ആണ്. നാളെ (ഓഗസ്റ്റ് 31ന്) ചിത്രം ബിഗ് സ്ക്രീനിലേക്ക് എത്തുന്നതിന്റെ ആവേശത്തിൽ ആണ് വിക്രം ആരാധകർ. വലിയ ഹൈപ്പ് തന്നെ ചിത്രം സൃഷിടിച്ചു കഴിഞ്ഞിരിക്കുക ആണ് എന്ന് വ്യക്തം. ദിവസങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത് ചിത്രത്തിന്റെ ട്രെയിലറിന് മികച്ച അഭിപ്രായങ്ങൾ ആയിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. അഞ്ച് ദിവസം കൊണ്ട് 10 മില്യൺ കാഴ്ചകൾ യൂട്യൂബിൽ ലഭിച്ച ട്രെയിലർ ആരാധകർക്ക് വമ്പൻ പ്രതീക്ഷ ആണ് നൽകിയിരിക്കുന്നത്.
കൂടാതെ ചിത്രത്തിന് മികച്ച അഡ്വാൻസ് ബുക്കിംഗ് ആണ് ലഭിക്കുന്നത്. തമിഴ് നാട്ടിൽ 307 ട്രാക്കഡ് സിനിമാസിൽ നിന്ന് 5.3 കോടി ഗ്രോസ് കളക്ഷൻ ചിത്രത്തിന് ലഭിച്ചു എന്ന് സിനിട്രാക്ക് റിപ്പോർട്ട് ചെയ്തു. ഇന്ന് മൂന്ന് മണി വരെയുള്ള കണക്ക് ആണിത്. ആദ്യ ദിനത്തിലെ 2070 ഷോകൾ ആണ് ട്രാക്ക് ചെയ്തത്. ചിത്രത്തിന് കേരളത്തിലും മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്.
കൂടുതല് വായിക്കാം: പല വേഷങ്ങളിൽ ചിയാന്റെ അഴിഞ്ഞാട്ടം; ആവേശമായി ‘കോബ്ര’ ട്രെയിലർ…