‘ക്രിസ്റ്റഫർ’ മുഖം കാണിക്കുന്നു; ഫസ്റ്റ് ലുക്ക് ലോഞ്ച് തീയതി പ്രഖ്യാപിച്ചു…
![](https://newscoopz.in/wp-content/uploads/2022/08/Christopher-Movie-1024x538.jpg)
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിന്റെ ടൈറ്റിൽ ദിവസങ്ങൾക്ക് മുൻപാണ് നിർമ്മാതാക്കൾ പുറത്തുവിട്ടത്. ‘ക്രിസ്റ്റഫർ’ എന്ന പേരിട്ടിരിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ലോഞ്ച് തീയതി വെളിപ്പെടുത്തിയിരിക്കുക ആണ് നിർമ്മാതാക്കൾ. മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 6ന് ആണ് ഫസ്റ്റ് ലുക്ക് ലോഞ്ച് ചെയ്യുക. അന്നേ ദിവസം വൈകുന്നേരം 6 മണിക്ക് മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിടും.
വളരെ ആകർഷണീയമായ ഒരു പോസ്റ്ററും ഫസ്റ്റ് ലുക്ക് ലോഞ്ച് തീയതി പ്രഖ്യാപിച്ചു കൊണ്ട് നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. ക്രിസ്റ്റഫർ വിൽ ഫെയ്‌സ് യൂ എന്നാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. ഉദയകൃഷ്ണ തിരക്കഥ രചിച്ച ഈ ബിഗ് ബഡ്‌ജറ്റ് ചിത്രം യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ഒരുക്കുന്നത്. മോഹൻലാൽ ചിത്രമായ ആറാട്ടിന് ശേഷമാണ് ബി ഉണ്ണികൃഷ്ണനും ഉദായകൃഷ്ണ വീണ്ടും ഒന്നിക്കുന്നത്. ആറാട്ടിനേക്കാൾ വലിയ ഒരു ചിത്രമാണ് ഇതെന്ന് ബി ഉണ്ണികൃഷ്ണൻ മുൻപ് അഭിമുഖങ്ങളിൽ വ്യക്തമാക്കിയിരുന്നു.