in

മെഗാ 157 ലോഞ്ച്: തുടർച്ചയായി 8 ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച സംവിധായകന് ഒപ്പം ചിരഞ്ജീവി

മെഗാ 157 ലോഞ്ച്: തുടർച്ചയായി 8 ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച സംവിധായകന് ഒപ്പം ചിരഞ്ജീവി

തെലുങ്ക് സിനിമയുടെ മെഗാസ്റ്റാർ ചിരഞ്ജീവിയും ബ്ലോക്ക്ബസ്റ്റർ സംവിധായകൻ അനിൽ രവിപുഡിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന് ഗംഭീര തുടക്കം. മെഗാ 157 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഷൈൻ സ്ക്രീൻസിന്റെ ബാനറിൽ സാഹു ഗരപതിയും സുഷ്മിത കൊണിഡെലയുടെ ഗോൾഡ് ബോക്സ് എന്റർടൈൻമെൻറ്സും ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രത്തിന്റെ അവതരണം ശ്രീമതി അർച്ചനയാണ്. തുടർച്ചയായി എട്ട് ബ്ലോക്ക്ബസ്റ്ററുകൾ സമ്മാനിച്ച് ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച അനിൽ രവിപുടി, ഈ സിനിമയിലൂടെ ചിരഞ്ജീവിയെ എങ്ങനെ അവതരിപ്പിക്കും എന്ന ആകാംക്ഷയിലാണ് സിനിമാപ്രേമികൾ. അനിൽ രവിപുടിയുടെ ഏറ്റവും പുതിയ ചിത്രമായ ‘സംക്രാന്തികി വസ്തുനം’ അടുത്തിടെ 300 കോടി ക്ലബ്ബിൽ ഇടം നേടിയത് അദ്ദേഹത്തിന്റെ വിജയഗാഥയ്ക്ക് പുതിയൊരധ്യായം കുറിച്ചു. ചിരഞ്ജീവി ഇതിന് മുൻപ് അഭിനയിച്ച സോഷ്യോ-ഫാന്റസി ചിത്രമായ ‘വിശ്വംഭര’യ്ക്ക് ശേഷം വരുന്ന സിനിമ കൂടിയാണ് ഇത്.

ഉഗാഡി ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നടന്ന ചിത്രത്തിന്റെ പൂജ ചടങ്ങിൽ തെലുങ്ക് സിനിമയിലെ പ്രമുഖ താരങ്ങളും അണിയറ പ്രവർത്തകരും പങ്കെടുത്തു. വിക്ടറി വെങ്കിടേഷ് ക്ലാപ്പ് ബോർഡ് മുഴക്കിയപ്പോൾ, അല്ലു അരവിന്ദിനാണ് ക്യാമറ സ്വിച്ച് ഓൺ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചത്. ഇതിഹാസ സംവിധായകൻ കെ രാഘവേന്ദ്ര റാവുവിന്റെ സാന്നിധ്യം ചടങ്ങിന് കൂടുതൽ പ്രൗഢി നൽകി. നിർമ്മാതാക്കളായ ദിൽ രാജുവും ഷിരിഷും തിരക്കഥയുടെ കോപ്പികൾ അണിയറ പ്രവർത്തകർക്ക് കൈമാറി. നാഗ വംശി, യുവി ക്രിയേഷൻസ് വിക്രം, സംവിധായരായ വസിഷ്ഠ, ശ്രീകാന്ത് ഒഡെല, ബോബി, ശിവ നിർവാണ, വംശി പൈഡിപള്ളി, മൈത്രി നവീൻ & രവി, ഷിരിഷ്, അശ്വിനി ദത്ത്, രാം അചന്ത, ശരത്ത് മാരാർ, വിജയേന്ദ്ര പ്രസാദ്, കെ. എസ്. രാമ റാവു, കെ. എൽ. നാരായണ, സുരേഷ് ബാബു, വെങ്കട സതീഷ് കിലാരു, ജെമിനി കിരൺ, ചുക്കപ്പള്ളി അവിനാഷ്, ജെമിനി കിരൺ, നിമാക്കായല പ്രസാദ് തുടങ്ങി സിനിമാ ലോകത്തെ നിരവധി പ്രമുഖർ ഈ സുദിനത്തിൽ ഒത്തുചേർന്നു.

ഹാസ്യത്തിനും കുടുംബബന്ധങ്ങൾക്കുമുള്ള പ്രാധാന്യം നൽകുന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അനിൽ രവിപുടി, ഈ സിനിമയിൽ നർമ്മവും ആക്ഷനും ഒരുപോലെ സമന്വയിപ്പിക്കാൻ ഒരുങ്ങുകയാണ്. ചിരിയും വികാരങ്ങളും ചേർന്ന ഒരു സമ്പൂർണ്ണ എന്റർടെയ്നറായിരിക്കും ഈ സിനിമയെന്നും, എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന രീതിയിലായിരിക്കും ചിത്രത്തിന്റെ അവതരണമെന്നും അണിയറ പ്രവർത്തകർ ഉറപ്പു നൽകുന്നു. ചിത്രത്തിൽ ചിരഞ്ജീവിയുടെ കഥാപാത്രത്തിന്റെ പേര് ശങ്കർ വരപ്രസാദ് എന്നാണ്. ‘സംക്രാന്തികി വസ്തുന്നം’ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച സാങ്കേതിക വിദഗ്ധർ തന്നെയാണ് ഈ സിനിമയ്ക്കും പിന്നിൽ പ്രവർത്തിക്കുന്നത് എന്നത് സിനിമയുടെ സാങ്കേതിക മികവിനെക്കുറിച്ചുള്ള സൂചന നൽകുന്നു. വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ റെഗുലർ ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

സമീർ റെഡ്‌ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്, ഭീംസ് സിസിറോളിയോ സംഗീതം ഒരുക്കുന്നു. എഡിറ്റിംഗ് തമ്മിരാജുവാണ്. എസ്. കൃഷ്ണ, ജി. ആദി നാരായണ എന്നിവരാണ് തിരക്കഥാ രചനയിൽ പങ്കാളികളാകുന്നത്. എസ് കൃഷ്ണയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിഎഫ്എക്സ് സൂപ്പർവൈസറായി നരേന്ദ്ര ലോഗിസയും ലൈൻ പ്രൊഡ്യൂസറായി നവീൻ ഗരപതിയും പ്രവർത്തിക്കുന്നു. അജ്ജു മഹാകാളി, തിരുമല നാഗ് എന്നിവരാണ് അധിക സംഭാഷണങ്ങൾ ഒരുക്കുന്നത്. സത്യം ബെല്ലംകൊണ്ടയാണ് ചീഫ് കോ ഡയറക്ടർ. മാർക്കറ്റിംഗ് ഹാഷ്ടാഗ് മീഡിയയും പിആർഒ ശബരിയുമാണ്.

എമ്പുരാൻ കൊടുങ്കാറ്റ് തുടരുന്നു, ചിത്രത്തിലെ രണ്ടാം ഗാനം ‘കാവലായി ചേകവർ’ പുറത്തിറങ്ങി!

‘എമ്പുരാൻ’ വിദേശത്ത് 100 കോടി ക്ലബ്ബിൽ; മലയാള സിനിമയ്ക്ക് പുതിയ വാണിജ്യ പാതകൾ, വെറും നാല് ദിവസം കൊണ്ട് ചരിത്ര നേട്ടം!